ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു.​എ​സ്​ യു​വ​തി അ​റ​സ്​​റ്റി​ൽ 

21:43 PM
06/09/2019
മ​നി​ല: ആ​റു​ദി​വ​സം പ്രാ​യ​മാ​യ ന​വ​ജാ​ത ശി​ശു​വി​നെ ബാ​ഗി​നു​ള്ളി​ലാ​ക്കി മ​നു​ഷ്യ​ക്ക​ട​ത്തി​നു ശ്ര​മി​ച്ച യു.​എ​സ്​ യു​വ​തി ഫി​ലി​പ്പീ​ൻ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്​​റ്റി​ൽ. ജ​ന്നി​ഫ​ർ എ​റി​ൻ ടാ​ൽ​ബോ​ട്​ ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​ർ ബാ​ഗി​ൽ കു​ഞ്ഞു​​ണ്ടെ​ന്ന വി​വ​രം ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

ബോ​ഡി​ങ്​ ഗേ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കു​േ​മ്പാ​ഴാ​ണ്​ ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​വ​രു​ടെ കൈ​വ​ശം പാ​സ്​​പോ​​ർ​േ​ട്ടാ ബോ​ർ​ഡി​ങ്​ പാ​സോ മ​റ്റ്​ സ​ർ​ക്കാ​ർ രേ​ഖ​ക​ളോ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഫി​ലി​പ്പീ​ൻ​സി​ലെ ഉ​ത്ത​യി​ലാ​യി​രു​ന്നു കു​റെ​കാ​ല​മാ​യി യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്. യു.​എ​സി​ലെ ഒ​ഹാ​യോ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ്​ ആ​ളു​​ക​ളോ​ട്​ പ​റ​ഞ്ഞി​രു​ന്ന​ത്.
Loading...
COMMENTS