പാകിസ്താൻ ഉദ്യോഗസ്ഥർക്ക് യു.എസ് വിസ ഉപരോധം
text_fieldsഇസ്ലാമാബാദ്: പാക് ആഭ്യന്തരവകുപ്പിലെ മൂന്നു മുതിർന്ന ഉദ്യോഗസ്ഥർക്ക് യു.എസ ിെൻറ വിസ ഉപരോധം. വിസ കാലാവധി കഴിഞ്ഞിട്ടും യു.എസിൽ അനധികൃതമായി താമസിക്കുന്ന പാക് പൗരന്മാരെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയാണ് ഉദ്യോഗസ്ഥർക്ക് വിസ ഉപരോധം ഏർപ്പെടുത്തിയ കാര്യം അറിയിച്ചത്. ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറിക്കും ജോയൻറ് സെക്രട്ടറിക്കും പാസ്പോർട്ട് ഡയറക്ടർക്കുമാണ് യു.എസ് വിസ ഉപരോധം ഏർപ്പെടുത്തിയതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു 70 പാകിസ്താനികളെയാണ് യു.എസ് നാടുകടത്താനൊരുങ്ങുന്നത്. ഇവരെ തിരികെ സ്വീകരിക്കാൻ പാകിസ്താൻ തയാറാവുന്നില്ലെന്നാണ് യു.എസ് ആരോപണം.