Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിലെ അൽ ഖ്വയ്ദ...

സിറിയയിലെ അൽ ഖ്വയ്ദ കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം; നിരവധി മരണം

text_fields
bookmark_border
സിറിയയിലെ അൽ ഖ്വയ്ദ കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം; നിരവധി മരണം
cancel

ഡമസ്കസ്: സിറിയയിൽ അൽ ഖ്വയ്ദ തീവ്രവാദി നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു. വടക്കുപിടഞ്ഞാറൻ സിറിയയിലെ വിമതരുടെ അധീനതയിലുള്ള ഇദ് ലിബ് പ്രവിശ്യയിലായിരുന്നു സൈനിക നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

പ്രദേശത്തെ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ മേഖലയെ അസ്ഥിരമാക്കുന്നതാണെന്ന് പ്രസ്താവന പറയുന്നു.

യു.എസ് നേതൃത്വത്തിലെ സഖ്യം മിസൈൽ ആക്രമണം നടത്തിയതായും 40 പേർ കൊല്ലപ്പെട്ടതായും യുദ്ധ നിരീക്ഷക സംഘം റിപ്പോർട്ട് ചെയ്യുന്നു.

Show Full Article
TAGS:Al-Qaeda Syria War world news malayalam news 
News Summary - US targets al-Qaeda leaders in Idlib-world news
Next Story