അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവെച്ചു
text_fieldsദോഹ: യു.എസും താലിബാനും സമാധാന കരാറിൽ ഒപ്പുവെച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ചാണ് അഫ്ഗാനിസ്താനിൽ സമാധ ാനം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്. രണ്ടു വര്‍ഷമായി തുടര്‍ന്നു വരുന്ന ചര്‍ച്ചകള്‍ക്കൊടുവില ാണ് ചരിത്ര കരാറിലൊപ്പിടുന്നത്.
ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളും ദോഹയിൽ കരാർ ഒപ്പുവെക്കുന്നതിന് സാക്ഷിയായിരുന്നു. ഗൾഫ് മേഖലയിൽ ശാശ്വതമായ സമാധാനം കരാർ മൂലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിൻെറ എണ്ണം കുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ തീരുമാനമായതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
19 വർഷങ്ങൾക്ക് മുമ്പാണ് യു.എസ് അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തിയത്. 9/11 ഭീകരാക്രമണത്തിൻെറ വേരുകൾ തകർക്കുന്നതിനായിരുന്നു അഫ്ഗാനിസ്താനിലെ അധിനിവേശം എന്നാണ് യു.എസ് പറഞ്ഞിരുന്നത്. അഫ്ഗാനിസ്താനിലെ സൈനിക നടപടിക്കിടെ 2,400 യു.എസ് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നിലവിൽ 12,000 യു.എസ് സൈനികരാണ് അഫ്ഗാനിസ്താനിലുള്ളത്. 135 ദിവസം കൊണ്ട് സൈന്യത്തിന്റെ എണ്ണം 8,600 ആയി ചുരുക്കും. പതിനാല് മാസം കൊണ്ട് അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും മേഖലയില്‍ നിന്നും പിന്‍വലിക്കുമെന്നും അമേരിക്ക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
