ഫലസ്തീനെ പിന്തുണച്ച യു.എസ് വിദ്യാർഥിനി ഇസ്രായേലിൽ പ്രവേശിക്കുന്നത് തടഞ്ഞു
text_fieldsജറൂസലം: ഫലസ്തീനെ പിന്തുണച്ച യു.എസ് വിദ്യാർഥിനി ഇസ്രായേലിൽ പ്രവേശിക്കുന്നത് തടഞ്ഞു. ജറൂസലമിലെ ഹീബ്രു സർവകലാശാലയിൽ പഠിക്കാെനത്തിയ ലാറ അഖ്സം എന്ന പെൺകുട്ടിയെയാണ് ജറൂസലം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുന്നത്. ലാറ ദിവസങ്ങളായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും രാജ്യത്ത് പ്രവേശിക്കുന്നതിനായി കോടതിയുടെ അനുമതിക്ക് കാത്തു നിൽക്കുകയാണെന്നും ഇസ്രായേൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
യു.എസിലേക്ക് മടങ്ങാൻ അനുവാദം നൽകിയിട്ടും പോകാതെ ലാറ, നിയമനടപടി സ്വീകരിക്കാനായി വിമാനത്താവളത്തിൽ തങ്ങുകയായിരുന്നു. തെൽഅവീവ് ജില്ല കോടതിയുടെ പരിഗണനയിലുള്ള കേസിൽ എപ്പോൾ വിധിവരുമെന്ന് വ്യക്തമല്ല.
ഫലസ്തീനെ പിന്തുണക്കുന്ന ബി.ഡി.എസ് (ബഹിഷ്കരണം, നിക്ഷേപം ഒഴിപ്പിക്കൽ, ഉപരോധം) പ്രസ്ഥാനത്തെ പിന്തുണക്കുന്നവരെ രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് തടയുന്ന നിയമം കഴിഞ്ഞ വർഷം മാർച്ചിൽ നിലവിൽവന്നിരുന്നു. യു.എസ് പൗരത്വമുള്ള ലാറയുടെ പിതാമഹൻ ഫലസ്തീനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
