യു.എസ് ആക്രമണത്തിൽ െഎ.എസ് കമാൻഡർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ ഭീകരരുടെ കേന്ദ്രങ്ങളിൽ യു.എസ് സേന നടത്തിയ ആക്രമണത്തിൽ െഎ.എസ് കമാൻഡർ കൊല്ലപ്പെട്ടു. അബൂ സയീദ് ഒർകാസ എന്ന െഎ.എസിെൻറ മുതിർന്ന നേതാവാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ-യു.എസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ശനിയാഴ്ചയാണ് നൻഗർഹാർ പ്രവിശ്യയിലെ കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയത്. അമേരിക്കയുടെയും അഫ്ഗാെൻറയും ശത്രുക്കളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് യു.എസ് സൈനിക വക്താവ് കേണൽ മാർടിൻ ഒ ഡണൽ മാധ്യമങ്ങളോട് പറഞ്ഞു.
2014 മുതൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സാന്നിധ്യമറിയിച്ച െഎ.എസ് സൈനികർക്കും സിവിലിയന്മാർക്കും നേരെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
