Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദു​രൂ​ഹ രോ​ഗ​മെ​ന്ന്;...

ദു​രൂ​ഹ രോ​ഗ​മെ​ന്ന്; ചൈ​ന​യി​ലെ യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്നു​ ​ 

text_fields
bookmark_border
ദു​രൂ​ഹ രോ​ഗ​മെ​ന്ന്; ചൈ​ന​യി​ലെ യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്നു​ ​ 
cancel

വാ​ഷി​ങ്​​ട​ൺ: ചൈ​ന​യി​ൽ ക​ഴി​യു​ന്ന ത​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ ചി​ല​ർ​ക്ക്​ ദു​രൂ​ഹ രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി യു.​എ​സ്. നേ​ര​േ​ത്ത ക്യൂ​ബ​യി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ബാ​ധി​ച്ച​തി​ന്​ സ​മാ​ന​മാ​യ രോ​ഗ​മാ​ണ്​ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ചൈ​നീ​സ്​ വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. 

ചൈ​ന​യി​ലെ ഗ്വാ​ൻ​സൗ​വി​ലെ കോ​ൺ​സു​ലേ​റ്റ്​ ജീ​വ​ന​ക്കാ​ര​നാ​ണ്​ രോ​ഗം ബാ​ധി​ച്ച​ത്. ഇ​ത്​ ക്യൂ​ബ​യി​ൽ നേ​ര​േ​ത്ത​യു​ണ്ടാ​യ രോ​ഗ​ബാ​ധ​ക്ക്​ സ​മാ​ന​മാ​ണെ​ന്ന്​ സൂ​ച​ന ല​ഭി​ച്ച​തോ​ടെ​യാ​ണ്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​​െൻറ്​ ന​ട​പ​ടി​യാ​രം​ഭി​ച്ച​ത്. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ കോ​ൺ​സു​ലേ​റ്റി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇൗ ​പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച​വ​രെ​യാ​ണ്​ യു.​എ​സി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി​ക്കു​ന്ന​ത്.

ദു​രൂ​ഹ​മാ​യ രോ​ഗ​ത്തെ​ക്കു​റി​ച്ച്​ യു.​എ​സ്​ വൃ​ത്ത​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ വി​വ​ര​ങ്ങ​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും ചൈ​നീ​സ്​ വ​ക്​​താ​വ്​ വ്യ​ക്​​ത​മാ​ക്കി. 2016ലും 2017​ലും ക്യൂ​ബ ത​ല​സ്​​ഥാ​ന​മാ​യ ഹ​വാ​ന​യി​ൽ 24 യു.​എ​സ്​ പൗ​ര​ന്മാ​ർ​ക്ക്​ ദു​രൂ​ഹ​മാ​യ മ​സ്​​തി​ഷ്​​ക രോ​ഗം ബാ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsUS Embassymalayalam newsasia-Pacific
News Summary - US screens more staff in China over mystery health issues-World news
Next Story