Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസുമായുള്ള നയതന്ത്ര...

യു.എസുമായുള്ള നയതന്ത്ര പാത അടഞ്ഞു -ഇറാൻ

text_fields
bookmark_border
യു.എസുമായുള്ള നയതന്ത്ര പാത അടഞ്ഞു -ഇറാൻ
cancel

തെ​ഹ്​​റാ​ൻ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല ഖാം​ന​ഇ​ക്കും മ​റ്റ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ ക്കു​മെ​തി​രെ ക​ടു​ത്ത സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​വു​മാ​യി യു.​എ​സ്. യു.​എ​സ്​ ഡ്രോ​ൺ വെ​ടി​വെ​ച്ചു​വീ​ഴ്​​ത ്തി​യ​തി​​െൻറ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഖാം​ന​ഇ​ക്കാ​ണെ​ന്നു പ​റ​ഞ്ഞാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ ൾ​ഡ്​ ട്രം​പ്​ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​ത്.

പ​ര​മോ​ന്ന​ത നേ​താ​വി​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും ഉ​പ​രോ​ധം ചു​മ​ത്തി​യ​തോ​ടെ യു.​എ​സു​മാ​യു​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര​പാ​ത എ​ന്നേ​ക്കു​മാ​യി അ​ട​ഞ്ഞ​താ​യി ഇ​റാ​ൻ പ്ര​തി​ക​രി​ച്ചു. ഖാം​ന​ഇ​യെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും യു.​എ​സ് അ​ധി​കാ​ര​പ​രി​ധി​യിലെ ധ​ന​കാ​ര്യ ബ​ന്ധ​ങ്ങ​ളി​ൽ​നി​ന്നു വി​ല​ക്കു​ന്ന​താ​ണ് ഉ​പ​രോ​ധം. ഇ​റാ​നു​മേ​ൽ സ​മ്മ​ർ​ദം തു​ട​രും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജാ​ദേ​വ്​ ശ​രീ​ഫി​നും ഉ​പ​രോ​ധം ചു​മ​ത്തു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ ട്രം​പ്​ ഇ​റാ​നെ ആ​ണ​വാ​യു​ധം നി​ർ​മി​ക്ക​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ പ​റ​ഞ്ഞു.

ഉ​പ​രോ​ധ​ത്തോ​ടെ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ ആ​സ്തി​ക​ളാ​ണ് മ​ര​വി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്​​റ്റീ​വ്​ നു​ഷി​ൻ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഇ​തി​ന​കം ത​ന്നെ ഉ​പ​രോ​ധം നേ​രി​ടു​ന്ന ഒരു രാ​ജ്യ​ത്ത് പു​തി​യ ഉ​പ​രോ​ധ​ങ്ങ​ളു​ടെ സ്വാ​ധീ​നം പ​രി​മി​ത​മാ​യി​രി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഇ​സ്‌​ലാ​മി​ക് റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്സ് കോ​ർ​പ്സി‍​െൻറ (ഐ.​ആ​ർ.​ജി.​സി) ഭാ​ഗ​മാ​യ നാ​വി​ക​സേ​ന, വ്യോ​മ​സേ​ന, ക​ര​സേ​ന എ​ന്നി​വ​യി​ലെ എ​ട്ട് മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രെ​യും ല​ക്ഷ്യ​മി​ടു​ന്ന​താ​യി യു.എസ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഇ​റാ​ൻ ന​യ​ത​ന്ത്ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന ശ​രീ​ഫാ​ണ്​ 2015ലെ ​ആ​ണ​വ​ക​രാ​ർ ച​ർ​ച്ച​ക്ക്​ ചു​ക്കാ​ന്‍ പി​ടി​ച്ചി​രു​ന്ന​ത്. ഇ​റാ​നു​മാ​യി അ​നു​ര​ഞ്​​ജ​ന ച​ർ​ച്ച​ക്കു​ള്ള പാ​ത തു​റ​ന്നി​ട്ടി​രി​ക്ക​യാ​ണെ​ന്ന്​ യു.​എ​സ്​ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ജോ​ൺ ബോ​ൾ​ട്ട​ൻ അ​റി​യി​ച്ചു. ഇ​റാ​ൻ ആ​ണ​വാ​യു​ധ​വും ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന്​ യു.​എ​സി​ന്​ ഉ​റ​പ്പു​ല​ഭി​ക്ക​ണം. അ​തു​പോ​ലെ അ​ന്താ​രാ​ഷ്​​ട്ര ഭീ​ക​ര​വാ​ദ​ത്തി​നു സ​ഹാ​യം ന​ൽ​കു​ന്ന​തും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ബോ​ൾ​ട്ട​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us sanctionsworld newsmalayalam newsUS Ban to iranMohammad Javad Zarif
News Summary - US sanctions on Khamenei closed path to diplomacy-world news
Next Story