Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദക്ഷിണ ​ൈചന കടലിൽ...

ദക്ഷിണ ​ൈചന കടലിൽ യു.എസ്​ യുദ്ധക്കപ്പലുകൾ; പ്രതിഷേധവുമായി ചൈന 

text_fields
bookmark_border
ദക്ഷിണ ​ൈചന കടലിൽ യു.എസ്​ യുദ്ധക്കപ്പലുകൾ; പ്രതിഷേധവുമായി ചൈന 
cancel

ബെ​യ്​​ജി​ങ്​: ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ചൈ​ന അ​വ​കാ​ശ വാ​ദ​മു​ന്ന​യി​ക്കു​ന്ന ദ്വീ​പു​ക​ൾ​ക്ക്​ സ​മീ​പം യു.​എ​സ്​ യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​ത്തി​യ​തി​നെ ചൊ​ല്ലി സം​ഘ​ർ​ഷം. 
പാ​ര​സെ​ൽ ദ്വീ​പു​ക​ൾ​ക്കു 12 നോ​ട്ടി​ക്ക​ൽ ​ൈമ​ൽ ദൂ​ര​ത്ത്​ യു.​എ​സ്​ യു​ദ്ധ​ക്ക​പ്പ​ലു​ക​ളാ​യ ഹി​ഗി​ൻ​സ്, ആ​ൻ​റി​ടാം എ​ന്നി​വ​യാ​ണ്​ നി​രീ​ക്ഷ​ണ സ​ഞ്ചാ​രം ന​ട​ത്തി​യ​ത്. ട്രീ, ​ലി​ങ്ക​ൺ, ട്രി​റ്റ​ൺ, വൂ​ഡി ദ്വീ​പു​ക​ളി​ൽ ഇ​രു ക​പ്പ​ലു​ക​ളും ഞാ​യ​റാ​ഴ്​​ച വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി യു.​എ​സ്​ ​ഉ​ദ്യോ​ഗ​സ്​​ഥ​രെ ഉ​ദ്ധ​രി​ച്ച്​ റോ​യി​േ​ട്ട​ഴ്​​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

രാ​ജ്യാ​ന്ത​ര പാ​ത​യാ​ണെ​ന്നും ഇ​വി​ടെ എ​ല്ലാ ക​പ്പ​ലു​ക​ൾ​ക്കും യ​ഥേ​ഷ്​​ടം സ​ഞ്ച​രി​ക്കാ​ൻ അ​വ​സ​ര​​മു​ണ്ടെ​ന്നു​മാ​ണ്​ യു.​എ​സ്​ ഭാ​ഷ്യം. എ​ന്നാ​ൽ, രാ​ജ്യ​ത്തി​​​െൻറ നാ​വി​ക അ​തി​രു​ക​ളി​ലെ ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. 

യു.​എ​സ്​ ക​പ്പ​ലു​ക​ളെ​ത്തി​യ വൂ​ഡി ദ്വീ​പി​ൽ അ​ടു​ത്തി​ടെ ചൈ​ന ആ​ണ​വ ശേ​ഷി​യു​ള്ള ബോം​ബ​റു​ക​ൾ ഇ​റ​ക്കി​യി​രു​ന്നു. റ​ഡാ​ർ സ്​​ഥാ​പി​ച്ചും വി​മാ​ന​മി​റ​ങ്ങാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യും സ​മീ​പ ദ്വീ​പു​ക​ളി​ൽ ചൈ​ന നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി​യ​തി​നെ​തി​രെ യു.​എ​സ്​ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. 
ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​ത്തി​യ​ത്. ഇ​ത്​ പ​തി​വു​യാ​ത്ര മാ​ത്ര​മാ​ണെ​ന്നും സം​ഘ​ർ​ഷ​ത്തി​ന്​ ശ്ര​മ​മി​ല്ലെ​ന്നു​മാ​ണ്​ യു.​എ​സ്​ ​ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south china seaworld newsmalayalam newsUS sails
News Summary - US sails warships past disputed islands in South China Sea
Next Story