ഫലസ്തീന്‍: ദ്വിരാഷ്ട്ര ഫോര്‍മുല മാത്രമല്ല പരിഹാരമെന്ന് അമേരിക്ക
text_fieldsവാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചക്ക് വാഷിങ്ടണിലത്തെി. ട്രംപ് ഭരണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം എങ്ങനെയാവണമെന്ന കാര്യത്തില്‍ നയപരമായ കാര്യങ്ങള്‍ ചര്‍ച്ചയില്‍ രൂപപ്പെടുമെന്നാണ് കരുതുന്നത്്. ഫലസ്തീനും ഇസ്രായേലും തമ്മില്‍ സമാധാനം കൊണ്ടുവരലാണ് അമേരിക്കന്‍ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് കൂടിക്കാഴ്ചക്കു മുമ്പ് വൈറ്റ്ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, നേരത്തേ അമേരിക്ക പിന്തുണച്ചിരുന്ന ദ്വിരാഷ്ട്ര പരിഹാര നിര്‍ദേശത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുമെന്ന് പ്രസ്താവന സൂചന നല്‍കി. ദ്വിരാഷ്ട്ര ഫോര്‍മുലയോ മറ്റേതെങ്കിലും നിര്‍ദേശങ്ങളോ ആവാമെന്നും ആത്യന്തികമായി സമാധാനമാണ് ലക്ഷ്യമെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ദ്വിരാഷ്ട്ര നിര്‍ദേശത്തെ പതിറ്റാണ്ടുകളായി പിന്തുണച്ചിരുന്ന അമേരിക്കയുടെ മാറ്റം സമാധാനം കൊണ്ടുവരില്ളെന്നും നിരുത്തരവാദപരമായ സമീപനമാണിതെന്നും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍െറ (പി.എല്‍.ഒ) നേതാവ് പറഞ്ഞു. സമാധാനത്തിന് മറ്റൊരു ബദല്‍ നിര്‍ദേശവും മുന്നോട്ടുവെക്കാതെയുള്ള വര്‍ത്തമാനങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുനേതാക്കളും തമ്മിലെ കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ എംബസി മാറ്റം, സിറിയന്‍ പ്രശ്നം, ഇറാന്‍െറ ഭീഷണി, ഐ.എസിനെ നേരിടല്‍ തുടങ്ങി പശ്ചിമേഷ്യയിലെ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരും. കൂടിക്കാഴ്ചക്കു ശേഷം ഇരുനേതാക്കളും സംയുക്ത വാര്‍ത്തസമ്മേളനവും നടത്തും. ഇസ്രായേലിന്‍െറ മനുഷ്യാവകാശ ലംഘനങ്ങളെയും ഫലസ്തീന്‍ ഭൂമിയിലെ കടന്നുകയറ്റത്തെയും പിന്തുണക്കുന്ന നിലപാട് നേരത്തേ മുതല്‍ സ്വീകരിക്കുന്ന ട്രംപ്, ഒബാമ ഭരണകാലത്തേക്കാള്‍ ഫലസ്തീന്‍ വിരുദ്ധമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
