തായ്വാൻ യു.എസിൽനിന്ന് ആയുധം വാങ്ങുന്നു; ആശങ്കയോടെ ചൈന
text_fieldsബെയ്ജിങ്: യു.എസിൽനിന്ന് തായ്വാൻ 200 കോടി ഡോളറിെൻറ ആയുധങ്ങൾ വാങ്ങുന്നതിൽ അതീ വ ആശങ്കയുമായി ചൈന. 100 ടാങ്കുകളും വ്യോമപ്രതിരോധ സംവിധാനവും ടാങ്ക് പ്രതിരോധ മിസൈൽ സംവിധാനവും യു.എസിൽനിന്ന് സ്വീകരിക്കാനാണ് തായ്വാൻ തീരുമാനിച്ചത്.
108 എം1എ2 അബ്രാംസ് ടാങ്കുകൾ, 1240 ടി.ഒ.ഡബ്ല്യു മിസൈലുകൾ, 409 ജാവ്ലിൻ ആൻറിടാങ്ക് മിസൈലുകൾ 250 വ്യോമപ്രതിരോധ സംവിധാനം എന്നിവയാണവ. ഇതുകൂടാതെ 66 എഫ്-16 യുദ്ധവിമാനങ്ങളും തായ്വാന് ആവശ്യമുണ്ട്. തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
വേണ്ടിവന്നാൽ ബലംപ്രയോഗിച്ചാണെങ്കിലും തായ്വാൻ പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ ദിവസം ചൈന നയം വ്യക്തമാക്കിയിരുന്നു. തായ്വാനുമായി യു.എസ് ബന്ധം ദൃഢമാക്കുന്നതിൽ നിരവധി തവണ മുന്നറിയിപ്പു നൽകുകയും ചെയ്തു.