Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തരകൊറിയയുമായി...

ഉത്തരകൊറിയയുമായി ചർച്ചക്കുള്ള സാധ്യതകൾ പരിശോധിക്കുന്നുവെന്ന്​ യു.എസ്​

text_fields
bookmark_border
Tillerson
cancel

ബീജിങ്​: ഉത്തരകൊറിയയുമായി ചർച്ചക്കുള്ള സാധ്യതകൾ പരിശോധിക്കുന്നുവെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സൺ. വിവിധ മാർഗങ്ങളിലൂടെ കൊറിയയുമായി ചർച്ച നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച്​ വരികയാണെന്ന്​ ടില്ലേഴ്​സൺ പറഞ്ഞു.

ചർച്ചക്ക്​ തയ്യാറാ​ണോയെന്ന്​ കൊറിയയോട്​ ചോദിക്കും. അവരുമായി വിനിമയം നടത്താൻ യു.എസിന്​ മുന്നിൽ നിരവധി മാർഗങ്ങളുണ്ട്​. ചർച്ചകൾക്കുള്ള സാധ്യത പൂർണമായും അടഞ്ഞിട്ടില്ലെന്നും ടില്ലേഴ്​സൺ പറഞ്ഞു. ബീജിങിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതേ സമയം, കൂടുതൽ മിസൈൽ പരീക്ഷണത്തിന്​ ഉത്തരകൊറിയ ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നു. ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ എജൻസിയാണ്​ ഇതുസംബന്ധിച്ച വിവരം പുറത്ത്​ വിട്ടത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaU.Sworld newsmalayalam newsTillerson
News Summary - U.S. "probing" to see if North Korea interested in dialogue: Tillerson-World news
Next Story