Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅമേരിക്കൻ പൗരൻ ചൈനയിൽ...

അമേരിക്കൻ പൗരൻ ചൈനയിൽ കൊറോണ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
china
cancel

ബെയ്​ജിങ്​: അമേരിക്കൻ പൗരൻ ചൈനയിൽ കൊറോണവൈറസ്​ ബാധിച്ച്​ മരിച്ചു. ചൈനയിലെ ജിൻയിന്താൻ ആശുപത്രിയിൽ ഫെബ്രുവരി ആറിനായിരുന്നു മരണം. യു.എസ്​ എംബസി വക്​താവ് ശനിയാഴ്​ചയാണ്​​ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്​. ചൈനയിലെ കൊറ ോണബാധ ഏറ്റവും രൂക്ഷമായ വുഹാനിലാണ്​ അമേരിക്കൻ പൗരൻ താമസിച്ചിരുന്നത്​.

കൊറോണവൈറസ്​ ബാധയേറ്റ്​ മരിച്ച അമ േരിക്കൻ പൗരൻെറ കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുന്നതായി എംബസി വക്​താവ്​ അറിയിച്ചു. കുടുംബത്തിൻെറ സ്വകാര്യത മാനിച്ച്​ മറ്റ്​ വിവരങ്ങൾ പുറത്ത്​ വിടുന്നില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

വ്യാഴാഴ്​ച ഉച്ചവരെ മറ്റ്​ രാജ്യങ്ങളിലെ 19 പേ​രാണ്​ ചൈനയിൽ കൊറോണ ബാധയെ തുടർന്ന്​ ചികൽസ തേടിയത്​. ഇതിൽ രണ്ട്​ പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 17 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്​.

LATEST VIDEO:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasmalayalam newsCoronavirusUS National
News Summary - US national died from coronavirus in China's Wuhan-india news
Next Story