ആക്ടിവിസ്റ്റിനെ ആക്രമിയാക്കി ശ്രീലങ്കൻ പൊലീസ്
text_fieldsകൊളംബോ: ശ്രീലങ്കൻ സ്ഫോടന പരമ്പരകൾക്കു ശേഷം ആക്രമികളെന്ന പേരിൽ പൊലീസ് പുറത് തുവിട്ട ഫോട്ടോ മാറി. പൊലീസ് പുറത്തുവിട്ട മൂന്നു സ്ത്രീകളുടെ ഫോട്ടോയിൽ ഒന്ന് അ മേരിക്കയിലെ പ്രമുഖ മുസ്ലിം ആക്ടിവിസ്റ്റായ അമാറ മജീദിെൻറതായിരുന്നു. 2015ൽ ബി.ബി.സിയുടെ 100സ്ത്രീകളുടെ പട്ടികയിൽ ഇടംപിടിച്ച അമാറ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് എഴുതിയ കത്ത് വ്യാപകമായി ചർച്ചചെയ്യപ്പെട്ടതാണ്.
ബ്രൗൺ യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ്. ഹിബാബ് പ്രൊട്ടക്ട് എന്ന സംഘടനയുടെ സ്ഥാപകയുമാണ്. അവരുടെ ചിത്രമാണ് ആറ് ഭീകരിൽ ഒരാളുടെതായി പൊലീസ് പ്രചരിപ്പിച്ചത്.
അമാറ ട്വിറ്റർ വഴി ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ ശ്രീലങ്കൻ സർക്കാർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്രീലങ്കൻ കുടിയേറ്റക്കാരാണ് അമാറയുടെ മാതാപിതാക്കൾ.