ഇറാഖിൽ സംയുക്​ത ഓപറേഷൻ പുനരാരംഭിച്ച്​  അമേരിക്കൻ സൈന്യം 

23:24 PM
16/01/2020
iran

ബ​ഗ്​​ദാ​ദ്​: ബ​ഗ്​​ദാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റാ​ൻ ഖു​ദ്​​സ്​ സേ​ന മേ​ധാ​വി ഖാ​സിം സു​ൈ​ല​മാ​നി​യെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഇ​റാ​ഖി​ൽ നി​ർ​ത്തി​വെ​ച്ച സം​യു​ക്​​ത ഓ​പ​റേ​ഷ​ൻ അ​മേ​രി​ക്ക​ൻ സൈ​ന്യം പു​ന​രാ​രം​ഭി​ച്ചു. ഐ.​എ​സ്​ ഭീ​ക​ര​ർ​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​ണ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ആ​രം​ഭി​ച്ച​തെ​ന്ന്​ ന്യൂ​യോ​ർ​ക് ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഖാ​സിം സു​ലൈ​മാ​നി വ​ധം ന​ട​ന്ന്​ ര​ണ്ടു​​ദി​വ​സ​ത്തി​നു​​ശേ​ഷം ജ​നു​വ​രി അ​ഞ്ചി​നാ​ണ്​ സൈ​നി​ക ന​ട​പ​ടി​ക​ൾ നി​ർ​ത്തി​യ​ത്. 

ഇ​റാ​ഖ്​ പാ​ർ​ല​മ​​െൻറ്​ 5000ത്തി​ല​ധി​കം വ​രു​ന്ന അ​മേ​രി​ക്ക​ൻ സൈ​ന്യം രാ​ജ്യം​വി​ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. പി​ൻ​വാ​ങ്ങ​ൽ ന​ട​പ​ടി സം​ബ​ന്ധി​ച്ച യു.​എ​സ്​ സേ​ന​യു​െ​ട ക​ര​ട്​ ക​ത്ത്​ പു​റ​ത്താ​കു​ക​യും ചെ​യ്​​തു. 
​അ​തേ​സ​മ​യം, സൈ​നി​ക ഓ​പ​റേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​റാ​ഖ്​ സ​ർ​ക്കാ​റി​​​െൻറ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ടോ എ​ന്ന്​ വ്യ​ക്​​ത​മ​ല്ലെ​ന്ന്​ ‘ന്യൂ​യോ​ർ​ക്​ ടൈം​സ്’​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​റാ​ഖി നേ​താ​ക്ക​ൾ അ​മേ​രി​ക്ക​ൻ സൈ​നി​ക​സാ​ന്നി​ധ്യ​ത്തെ സ്വ​കാ​ര്യ​മാ​യി പി​ന്തു​ണ​ക്കു​ന്നു​ണ്ടെ​ന്നും പ​ര​സ്യ​മാ​യി പ​റ​യു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. 

Loading...
COMMENTS