Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രതികാരത്തിന്​...

പ്രതികാരത്തിന്​ മുറവിളിയുമായി ഇറാഖിൽ വിലാപയാ​ത്ര

text_fields
bookmark_border
പ്രതികാരത്തിന്​ മുറവിളിയുമായി ഇറാഖിൽ വിലാപയാ​ത്ര
cancel

ബഗ്​ദാദ്​: കഴിഞ്ഞ ദിവസം ​യു.എസ്​ ആക്രമണത്തിൽ കൊല്ലപ്പെട്ട, ഇറാ​​​​െൻറ മുതിർന്ന സൈനിക വിഭാഗമായ ഖുദ്​സ്​ സേനാ തലവൻ ജനറൽ ഖാസിം സുലൈമാനി, പൗരസേന ഹശ്​ദ്​ അൽശഅ്​ബിയുടെ ഉപമേധാവി അബൂ മഹ്​ദി അൽമുഹന്ദിസ്​ എന്നിവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്രക്ക്​ ബഗ്​ദാദ്​ തെരുവുകളിൽ നിറഞ്ഞൊഴുകിയത്​ ലക്ഷങ്ങൾ. അമേരിക്കയോട്​ പ്രതികാരത്തിന്​ സമയമായെന്ന്​ ഉറക്കെ വിളിച്ചായിരുന്നു സമീപകാലത്ത്​ ഇറാഖ്​ കണ്ട ഏറ്റവും വലിയ അന്ത്യയാത്ര. ഇറാനും യു.എസും തമ്മിലെ സംഘർഷം രക്​തരൂഷിത യുദ്ധത്തിലേക്ക്​ നീങ്ങുമെന്ന ആശങ്കകൾക്കിടെ നടന്ന പ്രകടനങ്ങളിൽ ഇറാഖ്​ പ്രധാനമന്ത്രി ആദിൽ അബ്​ദുൽ മഹ്​ദി, മുൻ പ്രധാനമന്ത്രി നൂരി അൽമാലികി, ശിയാ നേതാക്കളായ അമ്മാർ അൽഹകീം, ഫാലിഹ്​ ഫയ്യാദ്​ തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കാളികളായി.

കറുത്ത വസ്​ത്രങ്ങളണിഞ്ഞ്​, ഹശ്​ദ്​ അൽശഅ്​ബിയുടെ കൊടികളേന്തി ബഗ്​ദാദി​​​​െൻറ പ്രാന്തപ്രദേശമായ ഖാദിമിയയിലെ ശിയാ പള്ളിയിൽനിന്നായിരുന്നു യാത്രയുടെ തുടക്കം. കടുത്ത സുരക്ഷയുള്ള ഗ്രീൻ സോൺ ചുറ്റി ടൈഗ്രീസ്​ നദിയുടെ പരിസരം വഴി, ഇറാഖിൽ പൊതുജന പ്രക്ഷോഭങ്ങളുടെ വേദിയായ ഹുർരിയ്യ ചത്വരത്തിലേക്കായിരുന്നു മൃ​തദേഹങ്ങൾ വഹിച്ചുള്ള യാത്ര. ഹശ്​ദ്​ പ്രവർത്തകരുടെ ഒ​ട്ടേറെ വാഹനങ്ങൾ മൃതദേഹങ്ങൾ വഹിച്ച്​ എട്ട്​ ആംബുലൻസുകൾക്ക്​ അകമ്പടി നൽകി.

തുടർന്ന്​, കർബലയിലും അവിടന്ന്​ നജഫിലേക്കും കൊണ്ടുപോകും. അബൂ മഹ്​ദി അൽമുഹന്ദിസി​​​​െൻറ മൃതദേഹം നജഫിൽ ഖബറടക്കും. സുലൈമാനിയുടെ മൃതദേഹം തെഹ്​റാനിലെത്തിച്ച്​ ഞായറാഴ്​ചയാകും ഖബറടക്കം.
സുലൈമാനിയുടെ മരണത്തിൽ ഇറാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രതിസന്ധി കനത്തതോടെ, ഇറാഖിലെ ശിയാ നേതൃത്വം രാജ്യത്തി​​​​െൻറ രക്ഷക്കായി സജ്ജരാകാൻ ജനങ്ങളോട്​ ആഹ്വാനം ചെയ്​തു. നേതാക്കളായ മുഖ്​തദ സദ്​ർ, ഖൈസ്​ അൽഗസാലി തുടങ്ങിയവർ യു.എസിനെതിരെ ശക്​തമായി രംഗത്തെത്തിയിട്ടുണ്ട്​. സ്​ഥിതിഗതികൾ ചർച്ചചെയ്യാൻ ഇറാഖ്​ പാർലമ​​​െൻറ്​ ഞായറാഴ്​ച അടിയന്തര യോഗം ചേരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qassem SoleimaniUS-IRAN attack
News Summary - US-Iran tensions rise after Qassem Soleimani's death -World news
Next Story