സിറിയയിൽ പുതിയ അതിർത്തിസേനക്ക്​ യു.എസ്​; മേഖലയിൽ പരക്കെ അമർഷം

22:18 PM
15/01/2018
syria

െബെ​റൂ​ത്​: സിറിയയെ​ കൂ​ടു​ത​ൽ അ​ര​ക്ഷി​ത​മാ​ക്കു​ന്ന പുതിയ നീക്കവുമായി അ​മേ​രി​ക്ക​ നേതൃത്വം നൽകുന്ന സഖ്യസൈന്യം. ക​രു​ത്തു​ചോ​ർ​ന്ന വി​മ​ത മി​ലീ​ഷ്യ​ക​ളു​മാ​യി ചേ​ർ​ന്ന്​ അ​തി​ർ​ത്തി കാ​ക്കാ​​നെ​ന്ന പേ​രി​ൽ 30,000 പേ​രെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ യു.​എ​സ്​ തീ​രു​മാ​ന​മെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ്​ സിറിയയിൽ പു​തി​യ പോ​ർ​മു​ഖം തു​റ​ക്കു​ന്ന​ത്. യു.​എ​സ്​ നീ​ക്കം രാ​ജ്യ​ത്തി​​െൻറ പ​ര​മാ​ധി​കാ​ര​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​​ക​യ​റ്റ​മാ​ണെ​ന്ന്​ സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി.

 ​ഞാ​യ​റാ​ഴ്​​ച​യാ​ണ്​ പു​തി​യ സേ​ന രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​ണെ​ന്ന്​ യു.​എ​സ്​ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച​ത്. തു​ർ​ക്കി, ഇ​റാ​ഖ്​ രാ​ജ്യ​ങ്ങ​ളു​മാ​യി പ​ങ്കി​ടു​ന്ന കു​ർ​ദ്​ നി​യ​ന്ത്രി​ത അ​തി​ർ​ത്തി​ക​ളി​ലും യൂ​​​ഫ്ര​ട്ടീ​സ്​ തീ​ര​ങ്ങ​ളി​ലു​മാ​ണ്​ സേ​ന​യെ വി​ന്യ​സി​ക്കു​ക. സി​റി​യ​യി​ൽ ​െഎ.​എ​സ്​ സ്വാ​ധീ​നം അ​വ​സാ​നി​ക്കു​ന്ന മു​റ​ക്ക്​ രാ​ജ്യ​ത്തു​നി​ന്ന്​ യു.​എ​സ്​ സേ​ന മ​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്​​ഥാ​ന​ത്താ​ക്കി​യാ​ണ്​ പ്ര​ഖ്യാ​പ​നം.

 പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്​ തീ​വ്ര​വാ​ദ സേ​ന​യാ​ണെ​ന്നും അ​വ​രെ ‘മു​ക്ക​ലാ’​ണ്​ തു​ർ​ക്കി​യു​ടെ ബാ​ധ്യ​ത​യെ​ന്നും പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നും പ​റ​ഞ്ഞു. യു.​എ​സ്​ നീ​ക്കം തീ​ക്കൊ​ണ്ടു​ള്ള ക​ളി​യാ​ണെ​ന്നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ​യാ​ണ്​ തീ​രു​മാ​ന​മെ​ന്നും തു​ർ​ക്കി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ബാ​കി​ർ ബു​സ്​​ദാ​ഗ്​ കു​റ്റ​പ്പെ​ടു​ത്തി.

െഎ.​എ​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ വി​മ​ത​ർ​ക്ക്​ സ​ഹാ​യ​മെ​ന്ന പേ​രി​ൽ ഒ​ബാ​മ ഭ​ര​ണ​കാ​ല​ത്താ​ണ്​ സി​റി​യ​യി​ൽ​ യു.​എ​സ്​ സൈ​നി​ക ‘ഉ​പ​ദേ​ഷ്​​ടാ​ക്ക​ൾ’ എ​ത്തു​ന്ന​ത്. ഇ​വ​രു​ടെ എ​ണ്ണം പി​ന്നീ​ട്​ കു​ത്ത​നെ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ​െഎ.​എ​സ്​ വി​രു​ദ്ധ നീ​ക്ക​ളി​ലു​പ​രി സി​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ശ്ശാ​ർ അ​ൽ​അ​സ​ദി​നെ​തി​​രാ​യ അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ൾ​ക്കാ​ണ്​ യു.​എ​സ്​ ​സൈ​ന്യം ശ്ര​മി​ച്ച​തെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

​െഎ.​എ​സ്​ സ്വാ​ധീ​നം സി​റി​യ​യി​ലും ഇ​റാ​ഖി​ലും അ​വ​സാ​നി​ച്ചി​ട്ടും പു​തി​യ സേ​ന​യെ നി​യ​മി​ക്കു​ന്ന​ത്​ മേ​ഖ​ല​യി​ൽ വീ​ണ്ടും അ​ര​ക്ഷി​ത​ത്വം പ​ട​ർ​ത്താ​ൻ യു.​എ​സ്​ പ​ദ്ധ​തി​യി​ടു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണെ​ന്ന സം​ശ​യ​ത്തി​ന്​ ബ​ല​മേ​റു​ക​യാ​ണ്. ​
പുതിയ സൈന്യത്തിൽ അംഗമാകുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുമെന്ന്​ സിറിയൻ സർക്കാർ നാട്ടുകാർക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 

പ​ദ്ധ​തി​ക്കെ​തി​രെ റ​ഷ്യ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സി​റി​യ​യെ വി​ഭ​ജി​ക്കു​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​ന​മെ​ന്ന്​ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ സ​മ​യം, സി​റി​യ​യി​ലെ റ​ഷ്യ​ൻ, ഇ​റാ​ൻ സേ​ന​ക​ളെ രാ​ജ്യ​ത്ത്​ നി​ല​നി​ർ​ത്താ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

COMMENTS