Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 3:44 AM IST Updated On
date_range 22 Aug 2017 3:44 AM ISTചൈനീസ് വ്യാപാര കുത്തക തകർക്കാൻ യു.എസ്; അംഗീകരിക്കില്ലെന്ന് ചൈന
text_fieldsbookmark_border
ബെയ്ജിങ്: ചൈനയുടെ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിനെ കടുത്തഭാഷയിൽ വിമർശിച്ച് ചൈന. പുതിയ നീക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധത്തെ ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അപൂർവമായി മാത്രം ഉപയോഗിക്കപ്പെടുന്ന വ്യാപാര നിയമത്തിലെ 301ാം വകുപ്പ് പ്രകാരം അമേരിക്കൻ വ്യാപാരപ്രതിനിധി റോബർട്ട് ലൈത്തൈസറാണ് അന്വേഷണം ആരംഭിച്ചത്. 1980കളിലും 90കളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ഇൗ നിയമപ്രകാരം പ്രത്യേക വിദേശരാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി ചുങ്കമേർപ്പെടുത്താൻ അമേരിക്കക്ക് സാധിക്കും. 1995ൽ ലോക വ്യാപാരകരാർ നിലവിൽ വന്നശേഷം ഇതുവരെയും അമേരിക്ക ഇൗ നിയമം ഉപയോഗപ്പെടുത്തിയിരുന്നില്ല.
പുതിയ അന്വേഷണം ചൈനയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതിനിധി പ്രതികരിച്ചു. ചൈന ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നില്ലെന്ന ആരോപണവും അദ്ദേഹം തള്ളി. ഇരു രാജ്യങ്ങൾക്കുമിടയിൽ കഴിഞ്ഞവർഷം 57,860 കോടി ഡോളറിെൻറ വ്യാപാരം നടന്നതിൽ ഏറെയും അമേരിക്കയിലേക്കുള്ള ചൈനീസ് ഉൽപന്നങ്ങളുടെ കയറ്റുമതിയാണ്- 46,280 കോടി ഡോളർ. യു.എസ് കയറ്റു മതി നടത്തിയതാകെട്ട, 11,580 കോടി ഡോളറിനുമാത്രം. ചൈനയുമായി യു.എസ് ചരക്കുവ്യാപാരമിച്ചം 34,700 കോടി ഡോളറിേൻറതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story