Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

ഇ​റാ​ൻ വി​മാ​ന​ത്തി​ന​രി​കെ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ യു.​എ​സ്​ യു​ദ്ധ​വി​മാ​നം

text_fields
bookmark_border
ഇ​റാ​ൻ വി​മാ​ന​ത്തി​ന​രി​കെ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ യു.​എ​സ്​ യു​ദ്ധ​വി​മാ​നം
cancel

തെ​ഹ്​​റാ​ൻ: ഇ​റാ​​െൻറ യാ​ത്ര​വി​മാ​ന​ത്തി​ന​രി​കെ, അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ യു.​എ​സ്​ യു​ദ്ധ​വി​മാ​നം വ​ന്നെ​ന്ന്​ ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സി​റി​യ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ലാ​ണ്​ സം​ഭ​വം. ആ​രോ​പ​ണം അ​മേ​രി​ക്ക നി​ഷേ​ധി​ച്ചു. യു​ദ്ധ​വി​മാ​നം തൊ​ട്ട​ടു​ത്ത്​ വ​ന്ന​തി​നാ​ൽ ‘മാ​ഹാ​ൻ എ​യ​റി’​​െൻറ പൈ​ല​റ്റി​ന്​ പൊ​ടു​ന്ന​നെ പ​റ​ക്കു​ന്ന ഉ​യ​രം കു​റ​ക്കേ​ണ്ടി വ​ന്നെ​ന്നും ഇ​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ പ​രി​ക്കു​പ​റ്റു​ന്ന​തി​ന്​ കാ​ര​ണ​മാ​യെ​ന്നും വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ ‘എ​ഫ്​-15 ജെ​റ്റ്​ വി​മാ​നം’ സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ യു.​എ​സ്​ സൈ​ന്യം പ​റ​യു​ന്ന​ത്. പ​തി​വു പ​റ​ക്ക​ൽ ദൗ​ത്യ​ത്തി​ലാ​യി​രു​ന്നു വി​മാ​നം. ഏ​താ​ണ്ട്​ 1000 മീ​റ്റ​ർ അ​ക​ലെ​നി​ന്നാ​ണ്​ ‘മാ​ഹാ​ൻ’ വി​മാ​ന​ത്തെ നി​രീ​ക്ഷി​ച്ച​ത്. ഇ​ത്​ യാ​ത്ര​വി​മാ​ന​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചു​വെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ങ്ങ​ൾ അ​ടു​ത്തു​വ​ന്ന മേ​ഖ​ല​യാ​യ സി​റി​യ​യി​ലെ അ​ൽ​താ​ൻ​ഫ്​ യു.​എ​സി​​െൻറ സൈ​നി​ക കേ​ന്ദ്ര​മു​ള്ള പ്ര​ദേ​ശ​മാ​ണ്. തെ​ഹ്​​റാ​നി​ൽ​നി​ന്ന്​ ബൈ​​റൂ​തി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു ഇ​റാ​ൻ വി​മാ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us flightworld newsUS Iran
News Summary - US fighter jet sparks panic after flying near Iranian passenger plane over Syria
Next Story