Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ജ​റൂ​സ​ലേ​മി​ലേക്ക്​ യു.​എ​സ്​ എം​ബ​സി മാറ്റം 14ന്

text_fields
bookmark_border
ജ​റൂ​സ​ലേ​മി​ലേക്ക്​ യു.​എ​സ്​ എം​ബ​സി മാറ്റം 14ന്
cancel

ജ​റൂ​സ​ലേം: ഇ​സ്രാ​യേ​ലി​ലെ യു.​എ​സ്​ എം​ബ​സി ഇൗ ​മാ​സം 14ന്​ ​തെ​ൽ അ​വീ​വി​ൽ​നി​ന്ന്​ ജ​റൂ​സ​ലേ​മി​ലേ​ക്ക്​ മാ​റ്റും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ജ​റൂ​സ​ലേം തെ​രു​വു​ക​ളി​ൽ എം​ബ​സി​യി​ലേ​ക്കു​ള്ള വ​ഴി​കാ​ണി​ച്ചു​ള്ള ബോ​ർ​ഡു​ക​ൾ സ്​​ഥാ​പി​ച്ചു. എം​ബ​സി മാ​റ്റ​ത്തി​നു​ള്ള മ​റ്റു ഒ​രു​ക്ക​ങ്ങ​ളും ത​കൃ​തി​യാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ്​ ലോ​ക​ത്തി​​​െൻറ പ്ര​തി​ഷേ​ധം വി​ളി​ച്ചു​വ​രു​ത്തി​യ ​ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​ത്. ഒൗ​ദ്യോ​ഗി​ക​മാ​യി എം​ബ​സി മാ​റു​ന്ന​തോ​ടെ ജ​റൂ​സ​ലേ​മി​നെ ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യാ​കു​മ​ത്. എം​ബ​സി ജ​റൂ​സ​ലേ​മി​ലേ​ക്ക്​ മാ​റ്റു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ്​ യു.​എ​സ്.

കി​ഴ​ക്ക​ൻ ജ​റൂ​സ​ലേ​മി​ലെ യു.​എ​സ്​ കോ​ൺ​സു​ലേ​റ്റി​ന്​ സ​മീ​പ​ത്താ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ലാ​ളി​ക​ൾ സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്​​ഥാ​പി​ച്ച​ത്. അ​തി​നി​ടെ, എം​ബ​സി മാ​റ്റ​ത്തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ വി​വി​ധ ഫ​ല​സ്​​തീ​ൻ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടു​ണ്ട്. ച​ട​ങ്ങ്​ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം മു​ന്നി​ൽ ക​ണ്ട്​ ഇ​സ്രാ​യേ​ൽ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

2016ൽ ​യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​മ്പ​യി​ൻ കാ​ല​ത്ത്​ ട്രം​പ്​ പ്ര​ഖ്യാ​പി​ച്ച​താ​ണ്​ ജ​റൂ​സ​ലേ​മി​ലേ​ക്കു​ള്ള എം​ബ​സി മാ​റ്റം. ഡി​സം​ബ​റി​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​തി​ന്​ ശേ​ഷം യു.​എ​ൻ അ​ട​ക്ക​മു​ള്ള അ​ന്ത​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ൾ യു.​എ​സ്​ നി​ല​പാ​ടി​നെ എ​തി​ർ​ത്ത്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഫ​ല​സ്​​തീ​നി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി. എ​ന്നാ​ൽ, തീ​രു​മാ​ന​വു​മാ​യി യു.​എ​സ്​ മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തി​​​െൻറ ഭാ​വി ത​ല​സ്​​ഥാ​ന​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്​ ജ​റൂ​സ​ലേ​മാ​ണ്. 1967ലെ ​അ​റ​ബ്​-​ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ലാ​ണ്​ ഇ​സ്രാ​യേ​ൽ ഇൗ ​പ്ര​ദേ​ശം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ൽ, പ്ര​ദേ​ശം ഇ​സ്രാ​യേ​ലി​​​െൻറ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerusalemworld newsUS Embassymalayalam news
News Summary - US Embassy Road Signs Go Up In Jerusalem-WORLD NEWS
Next Story