താലിബാൻ കേന്ദ്രത്തിൽ അമേരിക്കൻ വ്യോമാക്രമണം
text_fieldsകാബൂൾ: അഫ്ഗാനിൽ 18 വർഷമായി തുടരുന്ന അശാന്തിക്ക് ഒടുക്കമാകുമെന്ന് കരുതിയ സമാധാന കരാർ ഒപ്പുവെച്ച് ദിവസങ്ങൾ ക്കകം താലിബാൻ കേന്ദ്രത്തിൽ അമേരിക്കൻ ആക്രമണം. അഫ്ഗാനിലെ പങ്കാളിയെ പ്രതിരോധിക്കേണ്ട ബാധ്യത തങ്ങൾക്കുണ്ടെന ്നാണ് ആക്രമണത്തെ കുറിച്ച് അമേരിക്കൻ സൈന്യത്തിെൻറ വക്താവ് പ്രതികരിച്ചത്.
ആളപായമുണ്ടായതായോ ആ ക്രമണത്തിെൻറ കൂടുതൽ വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് താലിബ ാൻ നേതാവ് മുല്ല അബ്ദുൽ ഗനിയുമായി ഫോണിൽ സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അമേരിക്കൻ വ്യോമാക്രമണം. വളരെ നല്ല സംഭാഷണമായിരൂന്നെന്നാണ് അമേരിക്കൻ പ്രസിഡൻറ് ഇതേ കുറിച്ച് പ്രതികരിച്ചിരുന്നത്. തടവുകാരുടെ മോചനം സംബന്ധിച്ച് അഫ്ഗാൻ പ്രസിഡൻറുമായി സംസാരിക്കാൻ സ്റ്റേറ്റ ് സെക്രട്ടറി മൈക്ക് പോംപിയോയെ ചുമതലപ്പെടുത്തുമെന്ന് ട്രംപ് ഉറപ്പ് നൽകിയതായി താലിബാനും ഈ സംസാരത്തെ സംബന്ധിച്ച് പ്രതികരിച്ചിരുന്നു.
ശനിയാഴ്ചയാണ് ഖത്തറിൽ വെച്ച് അമേരിക്കയും താലിബാനും ചരിത്ര പ്രസക്തമായ സമാധാന കരാറിൽ ഒപ്പുവെച്ചത്. 14 മാസത്തിനകം മുഴുവൻ വിദേശ സൈന്യവും അഫ്ഗാനിൽ നിന്ന് പിൻവാങ്ങുമെന്ന കരാറിലെ ധാരണ താലിബാൻ മേഖലയിൽ വലിയ ആഹ്ലാദത്തിന് വഴിവെച്ചിരുന്നു.
മാർച്ച് 10 നകം തടവുകാരെ പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാൻ സർക്കാറുമായി ചർച്ച നടക്കുമെന്നും കരാറിലെ ധാരണയായിരുന്നു. എന്നാൽ, തടവുകാരെ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ഒരുറപ്പും തങ്ങൾ നൽകിയിട്ടില്ലെന്ന് അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി ഞായറാഴ്ച പ്രഖ്യാപിച്ചു.
്അഫ്ഗാൻ പ്രസിഡൻറിെൻറ നിലപാടിൽ പ്രേകാപിതരായ താലിബാൻ സമാധാന കരാറിൽ നിന്ന് ഭാഗികമായി പിൻമാറുന്നതായി പ്രഖ്യാപിച്ചു. അഫ്ഗാൻ സൈന്യവുമായി പോരാട്ടം തുടരുമെന്നും വിദേശ സൈന്യത്തെ ആക്രമിക്കില്ലെന്നും താലിബാൻ പ്രഖ്യാപിച്ചു. ശേഷം പലയിടത്തും ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായി. എന്നാൽ, താലിബാൻ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.
സംഘർഷം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് താലിബാൻ നേതൃത്വവുമായി ഫോണിൽ ബന്ധപ്പെട്ടത്. ഇരുപക്ഷവും ശുഭകരമായിരുന്നുവെന്ന് വിലയിരുത്തിയ ഈ ഫോൺ സംഭാഷണത്തിന് ശേഷമാണ് അമേരിക്കൻ സൈന്യത്തിെൻറ ആക്രമണമുണ്ടായത്. അഫ്ഗാൻ സർക്കാറിനെ കൂടി ഉൾപ്പെടുത്തിയാണ് ഇനി താലിബാനുമായി അമേരിക്കക്ക് ചർച്ചകൾ നടത്താനുള്ളത്.