യു.എസിെൻറ 24 നുണകൾ ‘പൊളിച്ചടുക്കി’ ചൈന
text_fieldsബെയ്ജിങ്: കൊറോണ വൈറസ് വിഷയത്തിൽ ചൈനക്കെതിരെ വില്ലുകുലച്ചുനിൽക്കുന്ന യു.എസിനും പ്രസിഡൻറ് ഡോണൾഡ് ട്രംപിനുമെതിരെ ഔദ്യോഗിക മറുപടിയുമായി ചൈന. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കുറിപ്പ് മുൻ യു.എസ് പ്രസിഡൻറ് അബ്രഹാം ലിങ്കെൻറ പ്രശസ്ത വാക്കുകൾ ഉദ്ധരിച്ചാണ് തുടങ്ങുന്നത്.
വൈറസിെൻറ ഉത്ഭവമാണ് ഒന്നാമത്തെ വിഷയം. വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നതിനാൽ വൂഹാൻ പ്രഭവകേന്ദ്രമാണെന്ന് പറയാൻ പറ്റില്ലെന്നും അത് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. വൂഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ചതെന്ന ആരോപണവും ലോകത്തെ അറിയിക്കാൻ വൈകിയെന്നതും റിപ്പോർട്ട് തള്ളുന്നു. സമയത്തുതന്നെ എല്ലാം ലോകേത്താടു പറഞ്ഞിരുന്നുവെന്നാണ് അവകാശവാദം.
