ചൈനയിലെ ഉയിഗൂർ മുസ്ലിംകൾക്ക് പീഡനം:സർക്കാർ അനുകൂല കമ്പനികള്‍ക്ക് യു.എസ് വിലക്ക്
text_fieldsവാഷിങ്ടൺ: ഉയിഗൂർ മുസ്ലിംകൾക്കെതിരായ പീഡനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിെന തുടർന്ന് ചൈനയിലെ 28 കമ്പനികളെ യു.എസ് കരിമ്പട്ടികയിൽപെടുത്തി. വിലക്കുവന്നതോടെ അനുമതിയില്ലാതെ ഈ കമ്പനികൾക്ക് യു.എസ് കമ്പനികളിൽനിന്ന് സാങ്കേതിക ഉൽപന്നങ്ങൾ വാങ്ങാൻ സാധിക്കില്ല. സർക്കാർ ഏജൻസികളും സാങ്കേതിക കമ്പനികളുമാണ് വിലക്കിെൻറ പട്ടികയിലുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിലക്ക്. അതേസമയം, യു.എസിെൻറ ആരോപണങ്ങൾ ചൈന തള്ളി. യു.എസ് പറയുന്നതുപോലെ ഉയിഗൂർ മുസ്ലിംകൾക്കെതിരെ മനുഷ്യാവകാശലംഘനങ്ങൾ ഇല്ലെന്നും യു.എസ് ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ചൈനീസ് സര്‍ക്കാറുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ ചൈനയുടെ ഫേസ് റെക്കഗ്നിഷന്‍, രഹസ്യ നിരീക്ഷണവിദ്യ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ നടത്തിവരുന്ന കമ്പനികളാണ്.
ഉയിഗൂര്‍ മുസ്ലിംകളെ ജയിലിലടച്ചതിലും ഇവരെ രഹസ്യ നിരീക്ഷണവലയത്തിലാക്കിയതിലും പ്രധാന പങ്കു വഹിച്ചവരാണ് ഈ കമ്പനികള്‍ എന്നാണ് യു.എസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഫേസ് റെക്കഗ്നിഷന്‍ ടെക്നോളജിയിലും രഹസ്യ നിരീക്ഷണ സാങ്കേതികവിദ്യക്കും പേരുകേട്ട കമ്പനികളായ ഹിക് വിഷന്‍, ദാഹ്വാ ടെക്നോളജി, മെഗ്വി ടെക്നോളജി, സെന്‍സ് ടൈം എന്നിവയുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയ കമ്പനികളിലുണ്ട്. ഉയിഗൂർ മുസ്ലിംകളെ തടവുകേന്ദ്രങ്ങളിൽ പാർപ്പിച്ച ചൈനക്കെതിരെ യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ രംഗത്തുവന്നിരുന്നു.
എന്നാൽ, തടവുകേന്ദ്രങ്ങളല്ല, വൊക്കേഷനൽ പരിശീലനകേന്ദ്രങ്ങളാണ് ഇവയെന്നാണ് ചൈനയുടെ വാദം. നാസി തടവറകള്‍ക്കു തുല്യമാണ് ഉയിഗൂര്‍ മുസ്ലിംകള്‍ക്കായുള്ള പാഠശാല എന്നാണ് നേരേത്ത യു.എസ് പ്രതികരിച്ചത്.ഇതാദ്യമായല്ല, ചൈനീസ് കമ്പനികൾക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മേയിൽ ഔദ്യോഗിക രഹസ്യവിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് ചൈനീസ് ടെലികമ്യൂണിക്കേഷൻ ഭീമൻ വാവെയ് കമ്പനിയെയും യു.എസ് കരിമ്പട്ടികയിൽപെടുത്തിയിരുന്നു.