‘കോവിഡ് യു.എസ് സൃഷ്ടി’; പുതിയ പോർമുഖം തുറന്ന് ചൈന
text_fieldsബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് -19 ചൈന കടന്ന് ലോകം മുഴുക്കെ പടർന്ന തിനു പിന്നാലെ വൈറസിെൻറ പിതൃത്വത്തെ ചൊല്ലി പുതിയ വിവാദവുമായി ചൈന. വൈറസ് അമേരിക്ക ൻ സൈനിക സൃഷ്ടിയാണെന്ന് ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ തുടങ്ങിയ കാമ്പയിൻ ഏറ്റുപിടിക്കാൻ സർക്കാർ പ്രതിനിധികൾ മാത്രമല്ല, രാജ്യത്തെ മാധ്യമങ്ങളും രംഗത്തെത്തി.
തെളിവായി അമേരിക്കൻ രോഗ പ്രതിരോധ കേന്ദ്രം ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് നേരത്തേ നടത്തിയ പ്രതികരണംകൂടി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചൈനീസ് പ്രവിശ്യയായ വുഹാനിൽ രോഗബാധ വ്യാപകമായ ഘട്ടത്തിൽ റെഡ്ഫീൽഡിനോട് ഇതുസംബന്ധിച്ച ചോദ്യത്തിന് അമേരിക്കയിൽ സമാനമായി ചിലർ ഇതേ ലക്ഷണങ്ങളുമായി നേരത്തേ മരിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇതിന് കോവിഡ് എന്നു പേരുവിളിച്ചിട്ടും അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ തുടർച്ചയായി വുഹാൻ വൈറസ് എന്നുതന്നെ വിളിച്ചതും ബോധപൂർവമാണെന്ന് ചൈനക്കാർ വിശ്വസിക്കുന്നു.
ചൈനീസ് രോഗവിദഗ്ധനായ ഷോങ് നാൻഷാൻ ഫെബ്രുവരി അവസാനം കോവിഡ് ചൈനയിലാണ് തുടങ്ങിയതെങ്കിലും ഉദ്ഭവം ചൈനയിലല്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്ന് വിമർശിക്കപ്പെട്ടുവെങ്കിലും അന്വേഷിച്ച് സ്ഥിരീകരിക്കൂ എന്ന് പറഞ്ഞ് അദ്ദേഹം പിൻവാങ്ങി. വൈറസിെൻറ സ്രോതസ്സായി പരിഗണിക്കുന്ന വുഹാൻ മാർക്കറ്റിൽ രോഗമെത്തിച്ചത് യു.എസ് സൈനികരാണെന്ന പരസ്യ ആരോപണവുമായി വ്യാഴാഴ്ച ചൈനീസ് വിദേശകാര്യ വകുപ്പും രംഗത്തെത്തി. വിദേശകാര്യ വക്താവ് ഷാവോ ലിജിയാെൻറ ആരോപണത്തെ ലക്ഷക്കണക്കിന് പേരാണ് പിന്തുണച്ചത്.