Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധത്തിന്​ പാകിസ്​താന്​ 8.4 ദശലക്ഷം ഡോളർ സഹായവുമായി അമേരിക്ക

text_fields
bookmark_border
കോവിഡ്​ പ്രതിരോധത്തിന്​ പാകിസ്​താന്​ 8.4 ദശലക്ഷം ഡോളർ സഹായവുമായി അമേരിക്ക
cancel

ഇസ്​ലാമാബാദ്​: കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി പാകിസ്​താന്​ 8.4 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച്​ അമേരിക് ക. പാകിസ്​താനിലെ അമേരിക്കൻ അംബാസഡർ പോൾ ജോൺസാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്ക എട്ട്​ ദശലക്ഷം ഡോളറിലധികം സ ംഭാവന നൽകികൊണ്ട്​ രാജ്യവ്യാപകമായി കോവിഡ്​ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും ദുരിതബാധിതരായ ആളുകളെ പരിചരി ക്കുന്നതിനും പാകിസ്​താൻ സർക്കാരുമായി സഹകരിക്കുന്നുവെന്ന്​ പോൾ ജോൺസ്​ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പാകിസ്​താൻ അധികൃതർ മുൻ‌ഗണനാ ആവശ്യങ്ങൾക്കായി ഈ സംഭാവന ചെലവഴിക്കുമെന്നും അത്​ പൂർണമായും നൽകുന്നത്​ അമേരിക്കൻ ജനതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്​താനിലെ കോവിഡ്​ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ മൂന്ന് പുതിയ മൊബൈൽ ലാബുകൾ ആരംഭിക്കുന്നതിന് മൊത്തം തുകയിൽ നിന്ന് ഏകദേശം മൂന്ന്​ ദശലക്ഷം യു.എസ് ഡോളർ ഉപയോഗിക്കും. ഇത് കൂടുതൽ കോവിഡ്​ പരിശോധനക്കും നിരീക്ഷണത്തിനും സഹായിക്കും. ആരോഗ്യപ്രവർത്തകർക്ക്​ പരിശീലനം നൽകുന്നതിനും അതിലൂടെ ആശുപത്രികളുടെ ഭാരം കുറക്കുന്നതിനും സംഭാവന ഉപയോഗപ്പെടുത്തും.

പാകിസ്​താനിൽ ഇതുവരെ 7476 കോവിഡ്​ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത്​ 143 പേർ ആണ് കോവിഡ്​ ബാധിച്ച്​ മരിച്ചത്​. പാകിസ്​താന്​ കോവിഡ്​ പ്രതിരോധത്തിന്​ അന്തരാഷ്​ട്ര നാണ്യനിധിയിൽ നിന്നും 1.3 ബില്ല്യൺ അടിയന്തര ധനസഹായമായി അനുവദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsCoronavirus#Covid19
News Summary - US announces $8.4 million aid to Pak to fight coronavirus - World news
Next Story