യു.​എ​സ്​ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രും മ​രി​ച്ചെ​ന്ന്​ 

22:52 PM
22/01/2020
afghan-police-force.jpg

കാ​ബൂ​ൾ: താ​ലി​ബാ​ൻ അ​നു​കൂ​ല സം​ഘ​ത്തെ ല​ക്ഷ്യ​മി​ട്ട്​ ജ​നു​വ​രി എ​ട്ടി​ന്​ ഹി​റാ​ത്ത്​ പ്ര​വി​ശ്യ​യി​ൽ അ​മേ​രി​ക്ക​ൻ സൈ​ന്യം ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രും മ​രി​ച്ച​താ​യി അ​ഫ്​​ഗാ​നി​സ്​​താ​ൻ അ​ധി​കൃ​ത​ർ. മൂ​ന്നു​ സ്​​ത്രീ​ക​ളും മൂ​ന്നു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 10 പേ​രാ​ണ്​ മ​രി​ച്ച​ത്. പ​ടി​ഞ്ഞാ​റ​ൻ ഹി​റാ​ത്ത്​ പ്ര​വി​ശ്യ​യി​ലെ ശി​ന്ദ​ന​ഡ്​ ജി​ല്ല​യി​ലാ​ണ്​ ആ​​ക്ര​മ​ണം ന​ട​ന്ന​ത്.​ ര​ണ്ടു​ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ മൂ​ന്നു​ പേ​ർ​ക്ക്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യും അ​ഫ്​​ഗാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗം പ​റ​ഞ്ഞു. 

അ​ഫ്​​ഗാ​ൻ സൈ​ന്യ​മോ അ​മേ​രി​ക്ക​ൻ സൈ​ന്യ​മോ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ആ​ക്ര​മ​ണ​ത്തി​ൽ താ​ലി​ബാ​ൻ അ​നു​കൂ​ല സം​ഘം ക​മാ​ൻ​ഡ​റാ​യ മു​ല്ല ന​ങ്ക്യാ​ലി​യ​യും 15 വി​മ​ത​രും കൊ​ല്ല​പ്പെ​ട്ട​താ​യി ഹി​റാ​ത്ത്​ പ്ര​വി​ശ്യ കൗ​ൺ​സി​ൽ അം​ഗം വ​കീ​ൽ അ​ഹ്​​മ​ദ്​ ക​രോ​ഖി പ​റ​ഞ്ഞു. ക​മാ​ൻ​ഡ​റെ കൊ​ല​പ്പെ​ടു​ത്തി​യ ന​ട​പ​ടി മ​ണ്ട​ത്ത​മാ​ണെ​ന്ന്​ ക​റോ​ഖി പ​റ​ഞ്ഞു.

ക​മാ​ൻ​ഡ​റു​ടെ സം​ഘം പ്ര​ദേ​ശ​ത്ത്​ ത​മ്പ​ടി​ച്ച​തി​നാ​ൽ താ​ലി​ബാ​​െൻറ നേ​രി​ട്ടു​ള്ള ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​മു​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Loading...
COMMENTS