പാകിസ്താനിൽ മതസംഘടനകളുടെ സമ്മർദം; സാമ്പത്തിക ഉപദേഷ്ടാവിനെ മാറ്റി
text_fieldsഇസ്ലാമാബാദ്: ചില മതസംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിയാൻ ആതിഫ് മിയാനോട് പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി(പി.ടി.െഎ) ആവശ്യപ്പെട്ടു. കഴിഞ്ഞാഴ്ചയാണ് അഹ്മദിയ വിഭാഗത്തിൽപെട്ട സാമ്പത്തിക വിദഗ്ധൻ ആതിഫ് മിയാനെ ഇക്കണോമിക് അഡ്വൈസറി കൗൺസിൽ മേധാവിയായി നിയമിച്ചത്. അദ്ദേഹം രാജിക്ക് തയാറായതായി പി.ടി.െഎ സെനറ്റർ ജാവേദ് ഖാൻ അറിയിച്ചു. െഎക്യം നിലനിർത്താൻ മതസംഘടനകളിൽനിന്നും മറ്റുമുള്ള പ്രതിഷേധങ്ങൾ കണക്കിലെടുക്കണമെന്നാണ് ഇംറാൻ സർക്കാറിെൻറ വാദം.
പാകിസ്താനിലെ ന്യൂനപക്ഷമാണ് അഹ്മദിയ വിഭാഗം. ഏതാണ്ട് അഞ്ചുലക്ഷം അഹ്മദിയക്കാരാണ് രാജ്യത്തുള്ളത്. ഇവരെ പാകിസ്താനിലെ ഭൂരിപക്ഷ വിഭാഗങ്ങൾ മുസ്ലിംകളായി പരിഗണിക്കുന്നില്ല. അങ്ങനെ കണക്കാക്കുന്നവർക്ക് ജയിൽ ശിക്ഷയും ലഭിക്കും. തുല്യ പൗരാവകാശത്തിനായി അഹ്മദിയ വിഭാഗം പോരാട്ടം തുടരുന്നതിനിടെയാണ് സർക്കാറിെൻറ നീക്കം. ഇതോടെ, എല്ലാവരെയും ഒരുമിച്ചുനിർത്തി പുതിയ പാകിസ്താൻ കെട്ടിപ്പടുക്കുമെന്ന ഇംറാെൻറ അവകാശവാദം വെള്ളത്തിലായി. അഹ്മദിയ വിഭാഗത്തെ 1974ൽ മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗമായി പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു.
അറിയപ്പെടുന്ന ഇക്കണോമിസ്റ്റായ മിയാൻ യു.എസിലെ പ്രിൻസ്റ്റൻ യൂനിവേഴ്സിറ്റി പ്രഫസറാണ്. കാലിേഫാർണിയ, ബെർക്ലെ, ഷികാഗോ യൂനിവേഴ്സിറ്റികളിൽ പഠിപ്പിച്ചിട്ടുണ്ട്. അഹ്മദിയ വിഭാഗത്തിൽപെട്ട ഒരാളെ ഉന്നത പദവിയിൽ നിയമിച്ചതിൽ തീവ്രവലതുപക്ഷ സംഘടനകളിലൊന്നായ തഹ്രീകെ ലബ്ബയ്ക പാകിസ്താൻ ആണ് ആദ്യം പ്രതിഷേധിച്ചത്.
2014ൽ ഇംറാൻ പ്രതിപക്ഷത്തായിരുന്നപ്പോഴും മിയാനെ തള്ളിപ്പറഞ്ഞിരുന്നു. ഭൗതിക ശാസ്ത്രത്തിൽ രാജ്യത്ത് ആദ്യമായി നൊബേൽ സമ്മാനം നേടിയ ഡോ. അബ്ദുസ്സലാം അഹ്മദിയ വിഭാഗക്കാരനായതിെൻറ പേരിൽ അവഗണനയിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
