Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ ഭീകരത...

ഇന്ത്യൻ ഭീകരത വ്യക്തമാക്കാൻ പാക് സ്ഥാനപതി കാണിച്ചത്​ ഗാസ പെൺകുട്ടിയുടെ ചിത്രം

text_fields
bookmark_border
maleeha
cancel

ന്യൂയോര്‍ക്ക്: ‘പാകിസ്​താൻ ഭീകരതയുടെ ഫാക്​ടറി’യെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജി​​​​​​െൻറ പ്രസംഗത്തിന് മറുപടി നല്‍കുന്നതിനിടെ ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹാ ലോധി ഉയര്‍ത്തിക്കാട്ടിയത് തെറ്റായ ചിത്രം. കശ്​മീരിലെ പെല്ലറ്റ്​ ആക്രമണം ഇന്ത്യൻ ഭീകരതയുടെ ഉദാഹരണമാണെന്ന്​ പറഞ്ഞാണ്​ മലീഹാ ലോധി മുഖത്താകെ പരിക്കേറ്റ യുവതിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്​. എന്നാൽ ഗാസയിൽ പരിക്കേറ്റ പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. 

കശ്മീരിലെ ജനങ്ങള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ഇരയാവുകയാണെന്ന് അവര്‍ ആരോപിച്ചു. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മുഖമാണിതെന്നും ചിത്രം ഉയർത്തി കാണിച്ച്​ അവര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണം അവര്‍ക്ക് തിരിച്ചടിയായെന്ന് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തു. 2014 ൽ അവാർഡിനർഹമായ പ്രശസ്ത ഫോ​േട്ടാഗ്രാഫർ ഹെയ്​ഡി ലെവിന്‍റെ ചിത്രമാണ്​ ലോധി കാണിച്ചത്​. ഇസ്രായേലി​​​​​​െൻറ വ്യോമാക്രമണത്തിൽ മുഖത്ത്​ പരിക്കേറ്റ പതിനേഴുകാരിയുടെ ചിത്രമായിരുന്നു അതെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

യു.എന്‍ പൊതുസഭയുടെ 72-ാം സമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടി നൽകു​​​േമ്പാഴാണ്​ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടി പാക് സ്ഥാനപതി രംഗത്തെത്തിയത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazakashmirmaleeha lodhiAt UNEnvoy
News Summary - At UN, Pak Envoy Tries To Pass Off Gaza Teen As Kashmir Girl- India news
Next Story