Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ തകർന്ന...

ഇറാനിൽ തകർന്ന യു​ക്രെയ്​ൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

text_fields
bookmark_border
ഇറാനിൽ തകർന്ന യു​ക്രെയ്​ൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
cancel

തെഹ്​റാൻ / ഒട്ടാവ: ഇറാനിൽ തകർന്നു വീണ് 176 പേർ മരിച്ച യു​ക്രെയ്​ൻ വിമാനത്തിന്‍റെ ബ്ലാക്ക്​ബോക്​സ്​ ലഭിച്ചു. അത േസമയം, സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

ക നേഡിയക്കാർക്ക് ഈ സംഭവത്തിൽ ചില ചോദ്യങ്ങളുണ്ട്, അതിന് ഉത്തരം കിട്ടേണ്ടതുണ്ടെന്നും ട്രൂഡോ പറഞ്ഞു. വിമാനം വെടിവെച്ചിട്ടതാണോ എന്ന ചോദ്യത്തിന്, ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായിരുന്നു ട്രൂഡോയുടെ മറുപടി. മരച്ചവരിൽ 63 പേർ കനേഡിയൻ പൗരന്മാരായിരുന്നു.

വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് അമേരിക്കക്ക്​ കൈമാറില്ലെന്ന്​ ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാന നിർമ്മാതാക്കളായ ബോയിങ്ങിനോ അമേരിക്കക്കോ ബ്ലാക്​ബോക്​സ്​ നൽകില്ലെന്നാണ് ഇറാൻ വ്യോമയാനമന്ത്രാലയം വ്യക്​തമാക്കിയത്.

യുക്രെയ്ന്‍റെ ബോയിങ് 737-800 ഇന്‍റർനാഷണൽ എയർലൈൻ വിമാനമാണ് ഇമാം ഖാംനഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെ തകർന്നു വീണത്. തെഹ്റാനിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ബോറിസ് പിൽ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukraine flight crash
News Summary - Ukrainian jet crash in Iran-world news
Next Story