ഉയ്ഗൂർ മുസ്ലിംകളെ തടവറയിൽ പാർപ്പിച്ചെന്ന റിപ്പോർട്ട് ചൈന തള്ളി
text_fieldsബെയ്ജിങ്: ആയിരക്കണക്കിന് ഉയ്ഗൂർ മുസ്ലിംകളെ സിൻജ്യങ് പ്രവിശ്യയിലെ ഏകാന്ത തടവറകളിൽ പാർപ്പിച്ചിരിക്കുകയാണെന്ന യു.എൻ റിപ്പോർട്ട് ചൈന തള്ളി. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ചൈന ആരോപിച്ചു.
തടവറകളിൽ പാർപ്പിച്ചിരിക്കുന്നവരെ ഉടൻ മോചിപ്പിക്കണമെന്നും യു.എൻ മനുഷ്യാവകാശ കൗൺസിൽ തയാറാക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. സിൻജ്യങ്ങിൽനിന്ന് മറ്റ് പ്രവിശ്യകളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള അധികൃതരുടെ ശ്രമങ്ങളെ ഉയ്ഗൂർ മുസ്ലിംകൾ എതിർത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
