ഉ​യ്​​ഗൂ​ർ: തുർക്കി വിമർശനം നിഷേധിച്ച്​ ചൈന

23:43 PM
11/02/2019

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ലെ ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​മാ​​യ ഉ​​യ്​​​ഗൂ​​ർ മു​​സ്​​​ലിം​​ക​​ൾ​​ക്കു​നേ​രെ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ന​ട​ക്കു​ന്ന​താ​യ തു​ർ​ക്കി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ചൈ​ന. തു​ർ​ക്കി​യു​ടെ ആ​രോ​പ​ണം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ഹു ​വി​ൻ​യി​ങ്​ പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച്​ മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സി​​ൻ​​ജ്യ​​ങ്​ പ്ര​​വി​​ശ്യ​​യി​​ലെ ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​മാ​​യ ഉ​​യ്​​​ഗൂ​​ർ മു​​സ്​​​ലിം​​ക​​ൾ​​ക്കെ​​തി​​രെ ചൈ​​ന​​യി​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​താ​യി തു​​ർ​​ക്കി വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യ വ​​ക്​​​താ​​വ്​ ഹാ​​മി അ​​ക്​​​സോ​​യ്​ ആ​ണ്​ ആ​രോ​പി​ച്ച​ത്.

മ​​നു​​ഷ്യ​​സ​​മൂ​​ഹ​​ത്തെ അ​​പ​​മാ​​നി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ്​ ഉ​​യ്​​​ഗൂ​​ർ മു​​സ്​​​ലിം​​ക​​ൾ​​ക്ക്​ നേ​​രെ​​യു​​ള്ള ചൈ​​ന​​യു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റ​മെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം ചൈ​​ന പ​​ണി​​ത ത​​ട​​വ​​റ​​ക​​ൾ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത്​ അ​​ട​​ച്ചു​​പൂ​​ട്ട​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടി​രു​ന്നു. ചൈ​​ന​​യി​​ൽ ന​​ട​​ക്കു​​ന്ന​​ത്​ വം​​ശ​​ഹ​​ത്യ​​യാ​​ണെ​​ന്ന്​ മു​​മ്പ്​ തു​​ർ​​ക്കി പ്ര​​സി​​ഡ​​ൻ​​റ്​ റ​​ജ​​ബ്​ ത്വ​​യ്യി​​ബ്​ ഉ​​ർ​​ദു​​ഗാ​നും വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു.

Loading...
COMMENTS