യു.​എ.​ഇ​യി​ൽ വാ​ട്​​സ്​​ആ​പ്​  കാ​ളു​ക​ൾ​ക്ക്​ നി​രോ​ധ​നം നീ​ക്കും

22:26 PM
08/11/2019
whatsapp

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ല്‍ വാ​ട്സ്​​ആ​പ് കാ​ളു​ക​ള്‍ക്കു​ള്ള നി​രോ​ധ​നം ഉ​ട​ൻ നീ​ക്കു​മെ​ന്നു നാ​ഷ​ന​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി അ​തോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ കു​വൈ​ത്തി. വാ​ട്‌​സ്​​ആ​പു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ത്തി​ല്‍ ഇ​ള​വു ന​ല്‍കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ലൈ​സ​ന്‍സു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​മ്പ​നി​ക​ളാ​യ ഡു, ​ഇ​ത്തി​സാ​ലാ​ത്ത് എ​ന്നി​വ​യു​ടെ അ​നു​മ​തി കൂ​ടി ഇ​തി​നു വേ​ണ്ടി​വ​രും. 2017ല്‍ ​ഈ ക​മ്പ​നി​ക​ളു​ടെ വി​യോ​ജി​പ്പാ​ണ് സ്കൈ​പ് കാ​ളു​ക​ള്‍ നി​ല​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. വാ​ട്സ്​​ആ​പ് കാ​ളു​ക​ള്‍ക്ക് നി​രോ​ധ​നം നീ​ക്കി​യേ​ക്കു​മെ​ന്ന വാ​ര്‍ത്ത​യോ​ട് യു.​എ.​ഇ ടെ​ലി​കോം അ​തോ​റി​റ്റി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

Loading...
COMMENTS