മുട്ടുകുത്തി, കാൽക്കൽ ചുംബിച്ചു; വൈ​റ​ലാ​യി ഹ​സ്സ​യു​ടെ മാ​തൃ​സ്​​നേ​ഹം

22:14 PM
13/10/2019
Hazza-Al-Mansouri-131019.jpg
മാതാവി​െൻറ കാൽക്കൽ വീണ്​ ചുംബിക്കുന്ന ഹ​സ്സ അ​ൽ മ​ൻ​സൂ​രി (ഇൻസൈറ്റിൽ ഹസ്സ)

ദു​ൈ​ബ: ഹ​സ്സ അ​ൽ മ​ൻ​സൂ​രി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രം പൂ​ർ​ത്തി​യാ​ക്കി യു.​എ.​ഇ​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം മാ​താ​വി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന വി​ഡി​യോ വൈ​റ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് യു.​എ.​ഇ സ​മ​യം അ​ഞ്ചു​മ​ണി​ക്കാ​ണ്​ അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​ത്തി​ൽ ഹ​സ്സ തിരിച്ചെത്തിയ​ത്. ദൗത്യം പൂർത്തിയാക്കി ആദ്യമായി മാ​താ​വി​നെ ക​ണ്ട​പ്പോ​ൾ മു​ട്ടു​കു​ത്തി​നി​ന്ന് അ​വ​രു​ടെ കാ​ലു​ക​ളി​ൽ ചും​ബി​ക്കു​ക​യാ​ണ് ഹ​സ്സ ചെ​യ്ത​ത്. ഈ ​വി​ഡി​യോ ആ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

യു.​എ.​ഇ ഉ​പ​സ​ർ​വ​സൈ​ന്യാ​ധി​പ​നും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യാ​ൻ അ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹ​സ്സ​യു​ടെ സ്നേ​ഹ​പ്ര​ക​ട​നം. പി​ന്നീ​ട്​ ഹ​സ്സ മാ​താ​വി​നെ ആ​ശ്ലേ​ഷി​ക്കു​ക​യും ചെ​യ്​​തു. നേ​ര​ത്തേ​യും ഹ​സ്സ മാ​താ​വി​നോ​ടു​ള്ള സ്നേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പ്​ അ​റ​ബ് മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലും ഹ​സ്സ​യു​ടെ മാ​തൃ​സ്​​നേ​ഹം കാ​ണാം. ‘ഉ​മ്മാ...​ന​മ്മു​ടെ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്നു. യു.​എ.​ഇ​യു​ടെ പേ​ര് ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. അ​തോ​ടൊ​പ്പം ന​മ്മു​ടെ ചി​ര​കാ​ല സ്വ​പ്ന​വും സ​ഫ​ല​മാ​യി’​എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം.  

ശ​നി​യാ​ഴ്ച യു.​എ.​ഇ​യി​ൽ എ​ത്തി​യ ഹ​സ്സ​യെ, യു.​എ.​ഇ ഉ​പ​സ​ർ​വ​സൈ​ന്യാ​ധി​പ​നും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. ഹ​സ്സ​യു​ടെ മ​ക്ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു കു​ട്ടി​ക​ളും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ വേ​ഷ​മ​ണി​ഞ്ഞ് സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. 

Loading...
COMMENTS