ഭീ​തി വി​ത​ച്ച്​ മാം​ഗ്​​ഖൂ​ട്ട് ചു​ഴ​ലി​ക്കാ​റ്റ്​ ഫി​ലി​പ്പീ​ൻ​സി​ന​രി​കെ

  • ഒ​ഴി​പ്പി​ക്ക​ൽ തു​ട​രു​ന്നു •ചൈനയിലും മുന്നറിയിപ്പ്​ •കാ​റ്റി​െൻറ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 205 കി.​മി

15:42 PM
14/09/2018

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ നാ​ശം​വി​ത​ക്കാ​ൻ മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​ള്ള മാം​ഗ്​​ഖൂ​ട്ട്​ ചു​ഴ​ലി​ക്കാ​റ്റ്. യു.​എ​സി​ൽ ഭീ​തി​വി​ത​ച്ച ഫ്ലോ​റ​ൻ​സ്​ ചു​ഴ​ലി​ക്കാ​റ്റി​െ​ന​ക്കാ​ൾ ശ​ക്​​തി​യേ​റി​യ​താ​ണി​ത്. ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഏ​റ്റ​വും മു​ക​ളി​ലു​ള്ള ഇൗ ​കാ​റ്റ്​ അ​പൂ​ർ​വ ചു​ഴ​ലി​യാ​ണെ​ന്ന്​ ബ്യൂ​റോ ഒാ​ഫ്​ മെ​ട്രോ​ള​ജി ട്രോ​പി​ക്ക​ൽ കാ​ലാ​വ​സ്​​ഥ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. പ്ര​ഹ​ര​ശേ​ഷി ക​ണ​ക്കി​ലെ​ടു​ത്ത്​ കാ​റ്റ​ഗ​റി അ​ഞ്ചി​ലാ​ണ്​ കാ​റ്റി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

കാ​റ്റ്​ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ത്തു​നി​ന്നാ​ണ്​ ആ​ദ്യം ഒ​ഴി​പ്പി​ക്ക​ൽ ന​ട​ന്ന​ത്. സ്​​കൂ​ളു​ക​ൾ അ​ട​ക്കു​ക​യും ക​ര, വ്യോ​മ​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്​​തു. മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും നേ​രി​ടാ​ൻ സ​ർ​വ​വി​ധ സ​ന്നാ​ഹ​ങ്ങ​ളും ഒ​രു​ക്കി.

കാ​റ്റ്​ കൂ​ടു​ത​ൽ​നാ​ശം വി​ത​ക്കു​ന്ന വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ 43 ല​ക്ഷം പേ​രാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യോ​ടെ മാം​ഗ്​​ഖൂ​ട്ട്​ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ കാ​ഗ​യാ​ൻ പ്ര​വി​ശ്യ​യി​ലെ​ത്തു​മെ​ന്നാ​ണ്​ ഹ​വാ​യി​ലെ ചു​ഴ​ലി​ക്കാ​റ്റ്​ മു​ന്ന​റി​യി​പ്പു കേ​ന്ദ്രം അ​റി​യി​ച്ച​ത്. ഇൗ ​മേ​ഖ​ല​യി​ലെ 48,000​ത്തോ​ളം വീ​ടു​ക​ൾ അ​തീ​വ അ​പ​ക​ട​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ഇ​വി​ടെ​യി​പ്പോ​ൾ കൊ​യ്​​ത്തു​കാ​ല​മാ​ണ്. അ​രി, ഗോ​ത​മ്പ്​ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും കൃ​ഷി​ചെ​യ്യു​ന്ന​ത്. ആ​യു​സ്സി​​​​െൻറ സ​മ്പാ​ദ്യ​മാ​യ വി​ള​ക​ൾ എ​ങ്ങ​നെ സം​ര​ക്ഷി​ക്കു​മെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണ്​ ക​ർ​ഷ​ക​ർ. 

philippines
ചുഴലിക്കാറ്റ്​ ഭീതിയിൽ ഫിലിപ്പീൻസിൽ ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക്​ മാറ്റിയപ്പോൾ
 

മ​ണി​ക്കൂ​റി​ൽ 205 കി.​മി ആ​ണ്​ കാ​റ്റി​​​​െൻറ വേ​ഗ​ത. ശ​ക്​​തി കൂ​ടി​യാ​ൽ അ​ത്​ 255കി.​മി വ​രെ​യാ​കും. ചു​ഴ​ലി​ക്കാ​റ്റി​നു പി​ന്നാ​ലെ ശ​ക്​​ത​മാ​യ മ​ഴ​യു​മു​ണ്ടാ​കും. അ​ത്​ മ​ണ്ണി​ടി​ച്ചി​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ര​ണ​മാ​യേ​ക്കാം.

ദു​ര​ന്ത​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ ഫി​ലി​പ്പീ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ റൊ​ഡ്രി​ഗോ ദു​ത​ർ​തേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗം ​േച​ർ​ന്നി​ട്ടു​ണ്ട്. ചൈ​ന​യി​ലും കാ​റ്റി​​​​െൻറ ഭീ​ഷ​ണി​യു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ്​ ക​ട​ന്നു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള കി​ഴ​ക്ക​ൻ, തെ​ക്കു കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ  രാ​ജ്യ​ങ്ങ​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഫി​ലി​പ്പീ​ൻ​സ്, ചൈ​ന, ഹോ​േ​ങ്കാ​ങ്, വി​യ​റ്റ്​​നാം, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ കാ​റ്റ്​ ക​ട​ന്നു​പോ​കു​ന്ന​ത്.

മാം​ഗോ​സ്​​റ്റി​ൻ പ​ഴ​ത്തി​ന്​ താ​യ്​ ഭാ​ഷ​യി​ൽ പ​റ​യു​ന്ന പേ​രാ​ണ്​ മാം​ഗ്​​ഘൂ​ട്ട്. ഫി​ലി​പ്പീ​ൻ​സി​ൽ നാ​ശം വി​ത​ക്കാ​നെ​ത്തു​ന്ന 15ാമ​ത്തെ ചു​ഴ​ലി​ക്കാ​റ്റാ​ണി​ത്. 2013ൽ ​വീ​ശി​യ​ടി​ച്ച ഹ​യാ​ൻ ചു​ഴ​ലി​ക്കാ​റ്റാ​ണ്​ രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. അ​ന്ന്​ ​7300 ആ​ളു​ക​ളാ​ണ്​ മ​രി​ച്ച​ത്. 50 ല​ക്ഷം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​വു​ക​യും ചെ​യ്​​തു. മ​ണി​ക്കൂ​റി​ൽ 230 മു​ത​ൽ 325കി.​മി ​േവ​ഗ​ത്തി​ലാ​ണ്​ ഹ​യാ​ൻ ആ​ഞ്ഞ​ടി​ച്ച​ത്.

യു.​എ​സി​ൽ പ്ര​ള​യ ഭീ​ഷ​ണി

ന്യൂ​യോ​ർ​ക്​: ഫ്ലോ​റ​ൻ​സ്​​ ചു​ഴ​ലി​ക്കാ​റ്റി​​​​െൻറ ഭാ​ഗ​മാ​യി യു.​എ​സി​െ​ല നോ​ർ​ത്ത്​ ക​രോ​ലൈ​ന​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും. ഒ​രു​േ​കാ​ടി​യോ​ളം ആ​ളു​ക​ളാ​ണ്​ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. പ​ല​യി​ട​ത്തും വൈ​ദ്യു​​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു.  3,80,000 ആ​ളു​ക​ളാ​ണ്​ വൈ​ദ്യു​തി​യി​ല്ലാ​തെ ക​ഴി​യു​ന്ന​ത്. അ​ത്​ പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ആ​ഞ്ഞ​ടി​ക്കു​മെ​ന്നു ക​രു​തി​യി​രു​ന്ന കാ​റ്റി​​​​െൻറ ശ​ക്​​തി കു​റ​ഞ്ഞ്​ കാ​റ്റ​ഗ​റി ര​ണ്ടി​​ലെ​ത്തി​യി​രു​ന്നു.

കാ​റ്റി​ന് വേ​ഗ​ത കു​റ​ഞ്ഞെ​ങ്കി​ലും മു​ന്ന​റി​യി​പ്പു​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ആ​രും വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍കി. 15 ല​ക്ഷ​ത്തോ​ളം പേ​െ​ര​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്. നോ​ർ​ത്ത്​ ക​രോ​ലൈ​ന​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ന്​ സാ​ധ്യ​ത​യു​ള്ള​താ​യി മു​ന്ന​റി​യി​പ്പു​ണ്ട്. 

Loading...
COMMENTS