ചു​ഴ​ലി​ക്കാ​റ്റ്​: ക​ന​ത്ത മ​ഴ; വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

22:43 PM
28/07/2018

ടോ​ക്യോ: നേ​ര​ത്തേ വെ​ള്ള​പ്പൊ​ക്ക​വും ഉ​ഷ്​​ണ​താ​പ​വും ക​ന​ത്ത നാ​ശം​വി​ത​ച്ച ജ​പ്പാ​നി​ൽ പു​തി​യ ത​ല​വേ​ദ​ന​യാ​യി ‘ജോ​ങ്​​ദാ​രി’ ചു​ഴ​ലി​ക്കാ​റ്റ്. ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

ജ​പ്പാ​​​െൻറ പ​സ​ഫി​ക്​ തീ​ര​ത്തു​നി​ന്ന്​ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്കാ​ണ്​ കാ​റ്റ്​ സ​ഞ്ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 126 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ്​ കാ​റ്റു​വീ​ശു​ന്ന​ത്. ഇ​ത്​ 180 കി.​മീ​റ്റ​ർ ആ​യി വ​രെ ഉ​യ​രാം.

റ​ദ്ദാ​ക്കി​യ​തി​ല​ധി​ക​വും ത​ദ്ദേ​ശീ​യ വി​മാ​ന സ​ർ​വി​സു​ക​ളാ​ണ്. ഇൗ ​മാ​സ​മാ​ദ്യ​മു​ണ്ടാ​യ പേ​മാ​രി​യി​ൽ രാ​ജ്യ​ത്ത്​ 200ല​ധി​കം ആ​ളു​ക​ൾ മ​രി​ച്ചി​രു​ന്നു.

Loading...
COMMENTS