ചൈ​ന​യി​ൽ നാ​ശം വി​ത​ച്ച്​ ‘ഹാ​റ്റോ

  • മൂ​ന്നു​പേ​ർ മ​രി​ച്ചു;  13 പേ​രെ കാ​ണാ​താ​യി

22:15 PM
26/08/2017
China Flood

​െബ​യ്​​ജി​ങ്​: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ യു​ന്നാ​ൻ പ്ര​വി​ശ്യ​യി​ൽ ആ​ഞ്ഞ​ടി​ച്ച ഹാ​റ്റോ ചു​ഴ​ലി​ക്കാ​റ്റ്​ പ​ര​ക്കെ നാ​ശം വി​ത​ച്ചു. മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും 13 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്​​തു. ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും 64 മേ​ഖ​ല​ക​ളി​ലാ​യി  4,10,000 ആ​ളു​​ക​ളു​ടെ ജീ​വി​ത​ത്തെ ബാ​ധി​ച്ചു. 8400 പേ​രെ ഒ​ഴി​പ്പി​ച്ചു. 85 വീ​ടു​ക​ൾ ത​ക​ർ​ന്നു. ചൈ​ന​യി​ൽ ഇൗ ​വ​ർ​ഷം വീ​ശു​ന്ന 13ാമ​ത്തെ ചു​ഴ​ലി​ക്കാ​റ്റാ​ണ്​ ഹാ​റ്റോ. സു​ഹാ​യ്​ പ​ട്ട​ണ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​ക്കി​യ​ശേ​ഷം ദു​ർ​ബ​ല​മാ​യ ഹാ​റ്റോ പ​ടി​ഞ്ഞാ​റ​ൻ​ദി​ശ​യി​ലേ​ക്ക്​ നീ​ങ്ങി. 

യു​നാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ​ന്ന​ദ്ധ​സേ​നാം​ഗ​ങ്ങ​ളെ​യും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും പ്ര​ശ്​​ന​ബാ​ധി​ത​മേ​ഖ​ല​ക​ളി​ലേ​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ഷാ​വോ​തോ​ങ്ങി​ലെ യാ​ഞ്ഞി​നി​ൽ ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ആ​റു​പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട്​ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ര​ണ്ട്​ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏഴ്​പേ​രെ കാ​ണാ​താ​യ​ത്. ഷാ​േ​വാ​തോ​ങ്ങി​ലെ എ​ട്ട്​ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ഒ​ന്ന​ര​ല​ക്ഷം പേ​രെ​യാ​ണ്​ പേ​മാ​രി ബാ​ധി​ച്ച​ത്. സീ​ലി​യാ​ങ്ങി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന്​ ന​ദി​യു​ടെ ഒ​ഴു​ക്ക്​ ത​ട​സ്സ​പ്പെ​ട്ട​തോ​ടെ ത​ടാ​കം രൂ​പ​പ്പെ​ട്ടു. ര​ണ്ടാ​യി​ര​ത്തോ​ളം പേ​രെ സ്​​ഥ​ല​ത്തു​നി​ന്ന്​ ഒ​ഴി​പ്പി​ച്ചു. 

ജി​ൻ​പി​ങ്ങി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന്​ ഏ​ഴ്​ വീ​ടു​ക​ൾ ത​ക​രു​ക​യും ആ​റു​പേ​രെ കാ​ണാ​താ​വു​ക​യും ​െച​യ്​​തു. പെ​ഖാ​ർ എ​ന്ന ചു​ഴ​ലി​ക്കാ​റ്റ്​ ഗ്വാ​ങ്​​ഡോ​ങ്ങി​ൽ ഞാ​യ​റാ​ഴ്​​ച വീ​ശി​യ​ടി​ക്കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥാ​പ്ര​വ​ച​നം. സെ​ക്ക​ൻ​ഡി​ൽ 28-35 മീ​റ്റ​ർ​ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശും. ഗ്വാ​ങ്​​ഡോ​ങ്ങി​ൽ ഹാ​റ്റോ​യെ​ത്തു​ട​ർ​ന്ന്​ ഒ​മ്പ​ത്​ പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ട​നെ​ത​ന്നെ എ​ല്ലാം പ​ഴ​യ​തു​പോ​ലെ​യാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ടു​ത്ത ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ക​യെ​ന്ന​താ​ണ്​ ഇ​പ്പോ​ഴ​ത്തെ വെ​ല്ലു​വി​ളി​യെ​ന്നും ദു​രി​താ​ശ്വാ​സ​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ്ര​തി​ക​രി​ച്ചു.

Loading...
COMMENTS