Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരണ്ടു ഫലസ്തീൻ യുവാക്കൾ...

രണ്ടു ഫലസ്തീൻ യുവാക്കൾ ഇസ്രയേൽ സേനയുടെ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
രണ്ടു ഫലസ്തീൻ യുവാക്കൾ ഇസ്രയേൽ സേനയുടെ വെടിയേറ്റ് മരിച്ചു
cancel
ജെറൂസലം: വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഫലസ്തീൻ യുവാക്കൾ ഇസ്രയേൽ സൈന്യത്തി​െൻറ വെടിയേറ്റ് മരിച്ചു. വെസ്റ്റ് ബ ാങ്കിൽനിന്നുള്ള 16കാരനായ അബ്ദുല്ല ലോയ് ഗൈഥാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനക്ക ് അൽ-അഖ്സ പള്ളിയിലേക്ക് പോകാൻ ചെക്ക്പോസ്റ്റ് മറികടക്കാൻ ശ്രമിച്ച ഗൈഥിനു നേരെ സേന വെടിയുതിർക്കുകയായിരുന്നു.

നെഞ്ചിൽ വെടിയേറ്റാണ് മരണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വെടിവെപ്പിൽ പരിക്കേറ്റ 21കാരനായ അബൂ തബീഷ് ബത്്ലഹേമിലെ ബെയ്ത് ജല ആശുപത്രിയിൽ ചികിത്സയിലാണ്.

19കാരനാണ് ഇസ്രയേൽ പൊലീസി​െൻറ വെടിയേറ്റ് മരിച്ച മറ്റൊരു യുവാവ്. രണ്ട് ഇസ്രയേലികളെ കുത്തി പരിക്കേൽപ്പിച്ചതിനാണ് യുവാവിനെ പൊലീസ് വെടിവെച്ചതെന്ന് ഇസ്രയേൽ പൊലീസ് വക്താവ് പറഞ്ഞു. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelworld newsmalayalam newsPalestinian youthal aqsa mosque
News Summary - Two Palestinians killed by Israeli forces in separate incidents
Next Story