ഹോ​​ങ്കോ​ങ്​ വിരുദ്ധ പ്ര​ചാ​ര​ണം:  ചൈ​ന​ക്കെ​തി​രെ ട്വി​റ്റ​റും ഫേ​സ്​​ബു​ക്കും

  • അക്കൗണ്ടുകൾ മരവിപ്പിച്ചു

21:48 PM
20/08/2019

ബെ​യ്​​ജി​ങ്​: നൂ​റു​ക​ണ​ക്കി​ന്​ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​പ​യോ​ഗി​ച്ച്​  ഹോ​​ങ്കോ​ങ്​ പ്ര​ക്ഷോ​ഭ​ത്തി​നെ​തി​രെ രാ​ഷ്​​ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ട്വി​റ്റ​റും ഫേ​സ്​​ബു​ക്കും ചൈ​ന​ക്കെ​തി​രെ രം​ഗ​ത്ത്​. ഇ​ത്ത​ര​ത്തി​ലു​ള്ള 936 അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​താ​യും ദേ​ശീ​യ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള മാ​ധ്യ​മ​ക്ക​മ്പ​നി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ നി​രോ​ധി​ച്ച​താ​യും ട്വി​റ്റ​ർ അ​റി​യി​ച്ചു. അ​ഞ്ച്​ അ​ക്കൗ​ണ്ടു​ക​ളും ഏ​ഴു പേ​ജു​ക​ളു​മാ​ണ്​ ​ ഫേ​സ്​​ബു​ക്ക്​​ മ​ര​വി​പ്പി​ച്ച​ത്. 

ദേ​ശീ​യ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളാ​ണ്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത്. ര​ണ്ടു മാ​സ​മാ​യി ഹോ​​ങ്കോ​ങ്ങി​ൽ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭം തു​ട​ങ്ങി​യി​ട്ട്​. അ​തി​െ​ന അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണ്​ ചൈ​ന കൈ​​ക്കൊ​ള്ളു​ന്ന​ത്.

ഹോ​​ങ്കോ​ങി​ൽ ചൈ​ന തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. ചൈ​ന​യി​ൽ നി​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന വ്യാ​ജ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ്​ ചൈ​ന ഹോ​​ങ്കോ​ങി​ലെ പ്ര​ക്ഷോ​ഭ​ത്തെ കു​റി​ച്ച്​ മോ​ശം കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഐ.​എ​സ്​ തീ​വ്ര​വാ​ദി​ക​ളു​മാ​യും സ​മ​ര​ക്കാ​രെ താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്. തു​ട​ർ​ന്നാ​ണ്​ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത്. 
പ​ടി​ഞ്ഞാ​റ​ൻ നാ​ടു​ക​ളി​ൽ നി​ന്ന്​ പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ക്ക്​ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. 

Loading...
COMMENTS