Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫിലിപ്പീൻസിൽ ഇരട്ട...

ഫിലിപ്പീൻസിൽ ഇരട്ട സ്​ഫോടനം; രണ്ട്​ മരണം

text_fields
bookmark_border
ഫിലിപ്പീൻസിൽ ഇരട്ട സ്​ഫോടനം; രണ്ട്​ മരണം
cancel

മനില: ഫിലിപ്പീൻസ്​ തലസ്​ഥാനമായ മനിലയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക്​ പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം തലസ്​ഥാനത്തെ പുരാതന നഗരത്തെ മുസ്​ലിം ദേവാലയത്തിന്​ സമീപമാണ് ​ആദ്യ സ്​ഫോടനമുണ്ടായത്​. 

ഇതിൽ രണ്ടുപേർ മരിക്കുകയും നാലുപേർക്ക് ​പരിക്കേൽക്കുകയും ചെയ്​തു. രണ്ടര മണിക്കൂർ കഴിഞ്ഞ് ​ഇതേ മേഖലയിലെ തിരക്കേറിയ സ്ഥലത്താണ്​ രണ്ടാമത്തെ സ്​ഫോടനമുണ്ടായത്​. രണ്ട്​ പൊലീസുകാർക്ക്​ ഇതിൽ പരിക്കേറ്റു. 

സ്​ഫോടനത്തിന്​​ പിന്നിൽ ആരെന്ന്​ വ്യക്​തമായിട്ടില്ലെങ്കിലും ക്രിമിനൽ സംഘങ്ങളെയാണ് ​സംശയിക്കുന്നതെന്ന്​ പൊലീസ്​ അറിയിച്ചു. മോ​േട്ടാൾ സൈക്കിളിൽ വന്നയാൾ ഒരു ​പൊതി മറ്റൊരാൾക്ക്​ കൈമാറു​േമ്പാൾ​ സ്​ഫോനടനമുണ്ടായെന്നാണ് രാജ്യത്തെ ഒരു റേഡിയോ സ്​റ്റേഷൻ നൽകുന്ന വിവരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Philippines blast
News Summary - Twin blasts kill two
Next Story