Top
Begin typing your search above and press return to search.
exit_to_app
exit_to_app
കോവിഡ്​ രാജ്യത്ത്​ എത്തിയിട്ടില്ലെന്ന തുർക്ക്​മെനിസ്​ഥാ​െൻറ വാദം വെറും തള്ളോ​?
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ രാജ്യത്ത്​...

കോവിഡ്​ രാജ്യത്ത്​ എത്തിയിട്ടില്ലെന്ന തുർക്ക്​മെനിസ്​ഥാ​െൻറ വാദം വെറും തള്ളോ​?

text_fields
bookmark_border

മനുഷ്യ​െൻറ ഒരു കണ്ടുപിടിത്തത്തിനും തടുക്കാനാവാ​െത ​കൊറോണ വൈറസ്​ ലോകമെമ്പാടും വ്യാപിച്ചുകഴിഞ്ഞു. ആയുധ ശേഖരത്തിലും സാ​ങ്കേതിക മികവിലും ഏറെ മുന്നിലുള്ള അമേരിക്കപോലും ആ വൈറസിനു മുമ്പിൽ തോൽവി സമ്മതിച്ചതാണ്​. േലാകത്ത്​ രണ്ടുകോടിയോളം മനുഷ്യരിലേക്ക്​ പടർന്നുപിടിച്ച രോഗം, സ്​ഥിരീകരിച്ച്​ എട്ടു മാസം പിന്നിട്ടിട്ടും മനുഷ്യ ബുദ്ധിക്ക്​ ഇതുവരെ കീഴ്​പ്പെടുത്താനായിട്ടില്ല.


എങ്കിലും ഭൂമിശാസ്​ത്രപരമായ കാരണങ്ങളാൽ ലോകത്തെ ചില രാജ്യങ്ങളിൽ ഇതുവരെ രോഗം എത്തിയിട്ടില്ല. പസഫിക്​ സമുദ്രത്തിലെ ചെറുദീപു രാജ്യങ്ങളായ കിർബാസ്​, വാനുവാറ്റു, മാർഷൽ ഐലൻറ്​സ്​, മൈക്രോനേഷ്യ, സോളമൻ ഐ​ലൻറ്സ്​, തോംഗ, തുവലു, ആസ്​ട്രേലിയയുടെ വടക്കു പടിഞ്ഞാറൻ രാജ്യമായ നൗറു എന്നിവയെല്ലാമാണ്​ ഇതുവരെ രോഗം എത്താത്തയിടങ്ങൾ. വടക്കൻ കൊറിയയിലും ഏറെ നാൾ രോഗം എത്തിയിരുന്നില്ലെങ്കിലും ഒടുവിൽ ആ രാജ്യത്തും രോഗം എത്തിയതായി സ്​ഥിരീകരണം വന്നു. എന്നാൽ, ഈ ലിസ്​റ്റിൽ ഒരു രാജ്യം കൂടിയുണ്ട്​. തുർക്ക്​മെനിസ്​ഥാൻ ! അവിടെ ഇതുവരെ കൊറോണ എത്തിയി​ട്ടില്ലെന്നാണ്​ ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇതുവെറും 'ആന തള്ള്​' മാത്രമാണെന്നാണ്​ വിദഗ്​ധർ പറയുന്നത്​.

കാരാകും മരുഭൂമിയും കാസ്​പിയൻ കടലും ഭൂരിഭാഗം അതിർത്തി പങ്കിടുന്ന ഈ രാജ്യത്ത്​ ഇതുവരെ ഒരു കോവിഡ്​ രോഗി പോലും ഇല്ലെന്നാണ്​ ലോകാരോഗ്യ സംഘടനക്ക്​ സർക്കാർ വൃത്തങ്ങൾ ആവർത്തിച്ച്​ നൽകുന്ന വിവരം.

പല വിവരങ്ങളും ഒളിച്ചുവെക്കുന്ന സ്വഭാവമുള്ള ഈ രാജ്യത്ത്​, പുറത്തുവരുന്ന കോവിഡ്​ വാർത്തകളും തെറ്റാണെന്നാണ്​ റൈറ്റ്​ ആൻഡ്​ ഫ്രീഡം ഓഫ്​ തുർക്ക്​മെൻ സിറ്റിസൻ ഡയരക്​ടർ ഡാനിയ സെറിബ്രയാനിക്​ പറയുന്നത്​. ഭരണകൂട പൊള്ളത്തരങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന അയ്​നബത്ത്​ യെയ്​ലിമോവ, ഫാറുഹ്​ യുസ്​പോവ്​ എന്നിവരും ഇക്കാര്യം ഉറപ്പിച്ച്​ പറയുന്നു.


തുർക്ക്​മെനിസ്​ഥാ​െൻറ അയൽ രാജ്യങ്ങളായ ഇറാൻ, കസാകിസ്​ഥാൻ, ഉസ്​ബെകിസ്​ഥാൻ, അഫ്​ഗാനിസ്​ഥാൻ തുടങ്ങിയവരെല്ലാം കോവിഡുമായുള്ള യുദ്ധത്തിലായിരിക്കു​േമ്പാൾ, തുർക്ക്​മെനിസ്​ഥാന്​ മാത്രമായി അതിൽ നിന്ന്​ ഒഴിവാകാനാവില്ലെന്ന്​ ഇവർ പറയുന്നു. ​ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ വിവരങ്ങൾ പുറത്തുപറയാതിരിക്കാൻ കർശന നിർദേശം നൽകിയിരിക്കുകയാണെന്നാണ്​ വിവരം. ഭരണ നിർവഹണത്തിൽ ഒട്ടും സുതാര്യതയില്ലാത്ത ഈ രാജ്യത്ത്​ പക്ഷേ, ട്രെയി​ൻ യാത്രക്കും റസ്​റ്ററൻറുകൾക്കും മാളുകൾക്കുമെല്ലാം നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്​. മാസ്​ക്​ ധരിക്കാൻ സർക്കാർ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്​. ഇതെല്ലാം വെച്ചായിരുന്നു ആക്​ടിവിസ്​റ്റുകൾ തുർക്ക്​മെനിസ്​ഥാ​െൻറ വാദം ചോദ്യം ചെയ്​തത്​.

2019 ഡിസംബറിലാണ്​ കൊറോണ വൈറസ്​ ലോകത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. ചൈനയിലെ വുഹാനിൽ സ്​ഥിരീകരിച്ച വൈറസ്​ രോഗം പതിയെ മനുഷ്യ​െൻറ കഴിവുകളെ അതിജയിച്ച്​ പടരാൻ തുടങ്ങി. നിരവധി പേരുടെ ജീവൻ എടുത്ത വൈറസ്​ ചൈന വിട്ട്​ മറ്റു രാജ്യങ്ങളിലേക്കുകൂടി പർന്നതോടെ ലോകാര്യോഗ സംഘടന ​േകാവിഡ്​-19 എന്ന്​ പേരിട്ട്​ മഹാമാരിയായി പ്രഖ്യാപിക്കുകയായിരുന്നു.


ജോൺ ഹോപ്​കിൻസ്​ സർവകലാശാലയുടെ കണക്കനുസരിച്ച്​ 13 മില്ല്യൺ മനുഷ്യരിലേക്ക്​ വൈറസ്​ പ്രവേശിച്ചു കഴിഞ്ഞു. എന്തിനേറെ, ഇസ്രായേൽ അധിനിവേശത്താൽ കൊട്ടിയടക്കപ്പെട്ട ഫലസ്​തീനിലും ഗസ്സയിലും ​േരാഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
TAGS:Turkmenistan Corona 
Next Story