Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ...

തുർക്കിയിൽ ഉർദുഗാനെതിരെ പ്രതിപക്ഷ ​െഎക്യം 

text_fields
bookmark_border
തുർക്കിയിൽ ഉർദുഗാനെതിരെ പ്രതിപക്ഷ ​െഎക്യം 
cancel

അ​ങ്കാ​റ: തു​ർ​ക്കി​യി​ൽ ജൂ​ൺ 24ന്​ ​ന​ട​ക്കു​ന്ന പാ​ർ​ല​മ​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നെ പ​ടി​യി​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​തി​പ​ക്ഷം ഒ​ന്നി​ക്കു​ന്നു. മു​ഖ്യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളി​ലൊ​ന്നാ​യ റി​പ്പ​ബ്ലി​ക്ക​ൻ പീ​പ്​​ൾ​സ്​ പാ​ർ​ട്ടി (സി.​എ​ച്ച്.​പി) കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന കൂ​ട്ടാ​യ്​​മ​യി​ൽ ഇ​യി പാ​ർ​ട്ടി, ഇ​സ്​​ലാ​മി​സ്​​റ്റ്​ സാ​ദ​ത്ത്​ പാ​ർ​ട്ടി, ഡെ​മോ​ക്രാ​റ്റ്​ പാ​ർ​ട്ടി എ​ന്നി​വ​യാ​ണ്​ ക​ക്ഷി​ചേ​രു​ക. 

അ​തോ​ടെ, 10 ശ​ത​മാ​നം വോ​ട്ടു​നേ​ടാ​ത്ത പാ​ർ​ട്ടി​ക​ൾ​ക്ക്​ പാ​ർ​ല​മ​​െൻറ്​ പ്ര​വേ​ശ​നം വി​ല​ക്കു​ന്ന നി​യ​മ​വും മ​റി​ക​ട​ക്കാ​ൻ ഇ​വ​ക്കാ​കും. മേ​യ്​ ആ​റി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്​​ട​റ​ൽ ബോ​ർ​ഡി​നെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. അ​തി​നു​മു​മ്പ്​ വ്യാ​ഴാ​ഴ്​​ച സ​ഖ്യ ക​രാ​റി​ൽ ഇൗ ​നാ​ലു ക​ക്ഷി​ക​ളും ഒ​പ്പു​വെ​ക്കു​മെ​ന്ന്​ പാ​ർ​ട്ടി നേ​താ​ക്ക​ൾ വി​ളി​ച്ചു​ചേ​ർ​ത്ത മാ​ധ്യ​മ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. 

കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ളോ​ടെ വീ​ണ്ടും​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​ർ​ദു​ഗാ​​​െൻറ അ​ക്​ പാ​ർ​ട്ടി അ​ടു​ത്തി​ടെ നാ​ഷ​ന​ൽ മൂ​വ്​​മ​​െൻറ്​ പാ​ർ​ട്ടി (എം.​എ​ച്ച്.​പി)​യു​മാ​യി സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. 2002ൽ ​അ​ക്​ പാ​ർ​ട്ടി അ​ധി​കാ​രം പി​ടി​ച്ച​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​തു​വ​രെ​യും ജ​യം ആ​വ​ർ​ത്തി​ച്ച ഉ​ർ​ദു​ഗാ​ൻ ഇ​ത്ത​വ​ണ​യും അ​നാ​യാ​സം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ സൂ​ച​ന. 

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ​ഹി​ത​പ​രി​േ​ശാ​ധ​ന​യി​ൽ പ്ര​സി​ഡ​ൻ​റി​ന്​ തു​ർ​ക്കി​യി​ൽ കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ​ക്ക്​ ജ​നം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ​ഒ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞ്​ ന​ട​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​ര​േ​ത്ത ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recep tayyip erdoganworld newsmalayalam newsTurkish opposition
News Summary - Turkish opposition parties unite against Erdoğan in elections
Next Story