Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുര്‍ക്കി സൈനികരെ...

തുര്‍ക്കി സൈനികരെ ജീവനോടെ കത്തിക്കുന്ന വിഡിയോയുമായി ഐ.എസ്

text_fields
bookmark_border
തുര്‍ക്കി സൈനികരെ ജീവനോടെ കത്തിക്കുന്ന വിഡിയോയുമായി ഐ.എസ്
cancel

ഡമസ്കസ്: തങ്ങള്‍ പിടികൂടിയ തുര്‍ക്കി സൈനികരെ ജീവനോടെ കത്തിക്കുന്ന നടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്. യൂനിഫോമിലുള്ള രണ്ടു പേരെ ഒരു കൂട്ടില്‍നിന്ന്  വലിച്ചിഴച്ചു കൊണ്ടുപോയി കത്തിക്കുന്ന 19 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഓണ്‍ലൈനില്‍ ഐ.എസ് പോസ്റ്റ് ചെയ്തത്. വടക്കന്‍ സിറിയയിലെ അലപ്പോ പ്രവിശ്യയില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആണിവയെന്ന് കരുതുന്നു. 

ടര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന കൊലയാളി തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വിമര്‍ശിക്കുകയും തുര്‍ക്കിയില്‍ വിനാശത്തിന്‍െറ വിത്തുപാകുമെന്ന് ആഹ്വാനം ചെയ്യുന്നുമുണ്ട്. 2014 ഡിസംബറില്‍ ഐ.എസ് സമാനമായ രീതിയില്‍ കൊലപ്പെടുത്തിയ മാവോസ് അല്‍ കസബ് എന്ന ജോര്‍ഡന്‍ പൈലറ്റിനെ കുറിച്ചും വിഡിയോയില്‍ ഓര്‍മപ്പെടുത്തുന്നു. കഴിഞ്ഞ മാസം രണ്ട് തുര്‍ക്കി സൈനികരെ തട്ടിക്കൊണ്ടുപോയിരുന്നതായി  ‘അമഖ്’ ഐ.എസ് അവകാശപ്പെട്ടിരുന്നു.

Show Full Article
TAGS:turkey 
News Summary - turkey
Next Story