Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയെ ഉലച്ച്​ നാണയ...

തുർക്കിയെ ഉലച്ച്​ നാണയ പ്രതിസന്ധി; തിരിച്ചുപിടിക്കാൻ അടിയന്തര നീക്കം

text_fields
bookmark_border
തുർക്കിയെ ഉലച്ച്​ നാണയ പ്രതിസന്ധി; തിരിച്ചുപിടിക്കാൻ അടിയന്തര നീക്കം
cancel

അ​ങ്കാ​റ: ഡോ​ള​റു​മാ​യി വി​നി​മ​യ​ത്തി​ൽ തു​ർ​ക്കി നാ​ണ​യ​മാ​യ ലി​റ കു​ത്ത​നെ വീ​ണ​തോ​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്കം. തി​ങ്ക​ളാ​ഴ്​​ച മാ​ത്രം ഏ​ഴു ശ​ത​മാ​നം മൂ​ല്യം ന​ഷ്​​ട​മാ​യ ലി​റ യു.​എ​സ്​ ഡോ​ള​റു​മാ​യി 7.24നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത്. ലി​റ​യു​ടെ വ​ൻ​വീ​ഴ്​​ച ഒ​ഴി​വാ​ക്കാ​ൻ തു​ർ​ക്കി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഇ​ട​പെ​ട്ടി​ട്ടും കാ​ര്യ​മാ​യ മാ​റ്റം ഉ​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല. ഇൗ ​വ​ർ​ഷം മാ​ത്രം 45 ശ​ത​മാ​ന​മാ​ണ്​ ലി​റ​യു​ടെ മൂ​ല്യ​ന​ഷ്​​ടം. 

സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​​​​െൻറ സ്വാ​ധീ​ന​ത്തെ ചൊ​ല്ലി​യു​ള്ള ആ​ധി​ക​ളും അ​മേ​രി​ക്ക​യു​ടെ പു​തി​യ തീ​രു​വ പ്ര​ഖ്യാ​പ​ന​വു​മാ​ണ്​ ഏ​റ്റ​വു​മൊ​ടു​വി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. തു​ർ​ക്കി​യി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​രു​ക്കി​ന്​ തീ​രു​വ ഇ​ര​ട്ടി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ തു​ർ​ക്കി​യു​ടെ നാ​ണ​യം വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞ​ത്. 

പു​തി​യ പ്ര​തി​സ​ന്ധി തു​ർ​ക്കി​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന്​ ധ​ന​മ​ന്ത്രി ബീ​റാ​ത്​ അ​ൽ​ബൈ​റ​ഖ്​ കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​സ​ന്ധി​യി​ലാ​യ ബാ​ങ്കു​ക​ളെ​യും ചെ​റു​കി​ട, മ​ധ്യ​നി​ര വ്യ​വ​സാ​യ​ങ്ങ​ളെ​യും ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​യ​ർ​ന്ന പ​ലി​ശ​നി​ര​ക്കു​ക​ൾ ഇൗ​ടാ​ക്കു​ന്ന​തി​നെ​തി​രെ പ്ര​സി​ഡ​ൻ​റ്​ ഉ​ർ​ദു​ഗാ​ൻ ശ​ക്​​ത​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്​ ചൂ​ഷ​ണ​ത്തി​നു​ള്ള ഉ​പാ​ധി​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഇ​തി​നു പി​ന്നാ​ലെ മ​ക​ൻ അ​ൽ​ബൈ​റ​ഖി​നെ ധ​ന​മ​ന്ത്രി പ​ദ​വി​യി​ൽ ഇ​രു​ത്തി​യ​തോ​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ ഉ​ർ​ദു​ഗാ​ൻ ച​ര​ടു​വ​ലി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsTurkey coinLiraLira exchange with Doller
News Summary - turkey coin lira-world news
Next Story