Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ...

അമേരിക്കൻ മുന്നറിയിപ്പ് തള്ളി ഉർദുഗാൻ; റഷ്യയുമായി ചേർന്ന് എസ്-400 നിർമിക്കും

text_fields
bookmark_border
അമേരിക്കൻ മുന്നറിയിപ്പ് തള്ളി ഉർദുഗാൻ; റഷ്യയുമായി ചേർന്ന് എസ്-400 നിർമിക്കും
cancel

അങ്കാറ: റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ഇറക്കുമതി ചെയ്യരുതെന്ന അമേരിക്കൻ വിലക്ക് ലംഘിച്ച് തുർക്കി. റഷ്യ യുമായി ചേർന്ന് എസ്-400ന്‍റെ നിർമാണത്തിൽ സഹകരിക്കുമെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി.

''എസ്-400 വാങ്ങരുതെന്നാണ് ചിലർ പറയുന്നത്. എന്നാൽ എസ്-400 ന്‍റെ ആദ്യ ബാച്ച് തുർക്കിയിലെത്തിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് റഷ്യയുമായുള്ള കരാർ 2020 ഏപ്രിലോടെ പൂർണമായി നടപ്പാക്കും -ഉർദുഗാൻ പറഞ്ഞു.

റഷ്യൻ ടെക്നോളജിയിലെ എസ്-400 വാങ്ങരുതെന്നും, വാങ്ങിയാൽ തുർക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നുമായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. പകരം അമേരിക്കയുടെ എഫ്-35 പോർവിമാനങ്ങൾ നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, എഫ്-35 യുദ്ധവിമാനവും എസ്-400 ഉപയോഗിച്ച് തകർക്കാനാവുമെന്നതാണ് വസ്തുത.

Show Full Article
TAGS:Russian missile defence system S-400 Rajab Tayyab Erdogan world news malayalam news 
News Summary - turkey-aims-jointly-produce-400s-russia-world news
Next Story