ട്രംപ്-കിം രണ്ടാം ഉച്ചകോടി ഇന്നും നാളെയും
text_fieldsഹാനോയ്: ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട് രംപിെൻറയും ഉത്തരെകാറിയൻ നേതാവ് കിം ജോങ് ഉന്നിെൻറയും രണ്ടാം ഉച്ചകോടിക്ക് ആതിഥ്യം വ ഹിക്കാൻ വിയറ്റ്നാമിൽ ഒരുക്കങ്ങൾ പൂർത്തിയായി. കനത്ത സുരക്ഷയാണ് രാജ്യത്തുടനീള ം. ഉച്ചകോടിയിൽ പെങ്കടുക്കാൻ രണ്ടരദിവസത്തെ യാത്രക്കുശേഷം കിം വിയറ്റ്നാമിലെത് തി. ട്രെയിനിൽ നിന്നിറങ്ങിയ ശേഷം കാറിലായിരുന്നു ഹോട്ടലിലേക്ക് കിമ്മിെൻറ യാത്ര. കിമ് മിനു പിന്നാലെ ട്രംപുമെത്തി. എയർഫോഴ്സ് വൺ വിമാനത്തിലാണ് ട്രംപ് ഹാനോയിലെ നോയ് ബായ് വിമാനത്താവളത്തി ലെത്തിയത്.
വിയറ്റ്നാമിലെ ഉന്നത നേതാക്കൾ ഗാർഡ് ഒാഫ് ഒാണർ നൽകിയാണ് കിമ്മിനെ സ്വീകരിച്ചത്. കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവനിരായുധീകരണവും, ഉത്തര കൊറിയക്കെതിരായ യു.എസ് ഉപരോധങ്ങൾ അവസാനിപ്പിക്കുകയുമാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വർഷം ട്രംപും കിമ്മും സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്തി ചരിത്രം കുറിച്ചിരുന്നു.
കനത്ത സുരക്ഷയിൽ വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ മെലിയ ഹോട്ടലിലാണ് കിമ്മിന് താമസമൊരുക്കിയത്. ഹോട്ടലിൽ അന്താരാഷ്ട്രമാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്. കിമ്മിെൻറ വരവുകാണാൻ നൂറുകണക്കിനു ആളുകളാണ് ഹോട്ടലിെൻറ പരിസരത്ത് തടിച്ചുകൂടിയത്.
ഉച്ചകോടി വൻവിജയമാകുമെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. 40 രാജ്യങ്ങളിൽ നിന്നായി 3000 മാധ്യമപ്രവർത്തകരാണ് ഉച്ചകോടി റിപ്പോർട്ട് ചെയ്യാനെത്തുന്നത്.
കൂടിക്കാഴ്ചയുടെ ലക്ഷ്യം
സിംഗപ്പൂരിലെ ഉച്ചകോടിയിൽ ധാരണയിലെത്തിയ കാര്യങ്ങൾ ഉറപ്പാക്കുകയാണ് ഇൗ ഉച്ചകോടിയുടെ ലക്ഷ്യം. അതിനാൽ, സിംഗപ്പൂർ ഉച്ചകോടിയിെല തുടർചർച്ചകളായിരിക്കും ഹാനോയിലേത്. വാക്കാൽ കരാർ പറഞ്ഞുറപ്പിക്കുകയല്ലാതെ അന്ന് കരാറിലൊന്നും ഇരുനേതാക്കളും ഒപ്പുവെച്ചിരുന്നില്ല. അന്നത്തെ ഉച്ചകോടിക്കുശേഷം ശത്രുതപരമായ അവസ്ഥയിൽനിന്ന് യു.എസും ഉത്തര കൊറിയയും മെച്ചപ്പെട്ടിട്ടുണ്ട്.
ചർച്ച എപ്പോൾ
ബുധനാഴ്ച വൈകീട്ട് ഹ്രസ്വരീതിയിൽ കൂടിക്കാഴ്ച നടത്തിയശേഷം ഭക്ഷണം കഴിച്ച് ഇരുവരും പിരിയും. വ്യാഴാഴ്ചയാണ് തുടർചർച്ചകൾ നടക്കുകയെന്ന് വൈറ്റ്ഹൗസ് വക്താവ് സാറ സാേൻറഴ്സ് അറിയിച്ചു.
എന്തുകൊണ്ട് വിയറ്റ്നാം
വിയറ്റ്നാമിലെ ഹാേനായ് സേമ്മളന വേദിയായി തെരഞ്ഞെടുത്തതിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഒരുകാലത്ത് യു.എസും വിയറ്റ്നാമും ശത്രുക്കളായിരുന്നു. എന്നാൽ, പഴയ ശത്രുത മനസ്സിൽ വെക്കാതെ ഇപ്പോൾ നല്ലരീതിയിലാണ് ബന്ധം മുന്നോട്ടുപോകുന്നത്. ഉത്തര കൊറിയയുടെ നയതന്ത്രപങ്കാളിയാണ് വിയറ്റ്നാം. കമ്യൂണിസ്റ്റ് ആശയങ്ങളാണ് ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിെൻറ നെടുന്തൂൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
