Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിനെ പരിഹസിക്കുന്ന...

ട്രംപിനെ പരിഹസിക്കുന്ന പ്രതിമയുമായി ചൈന

text_fields
bookmark_border
ട്രംപിനെ പരിഹസിക്കുന്ന പ്രതിമയുമായി ചൈന
cancel

ബെയ്ജിങ്: ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ചൈനയും പരിഹാസവര്‍ഷം തുടങ്ങി. ചൈനീസ് കലണ്ടര്‍ പ്രകാരം 2017 കോഴികളുടെ  വര്‍ഷമാണ്. വടക്കന്‍ ചൈനയില്‍ സ്ഥാപിച്ച ഷോപ്പിങ്മാളില്‍ ട്രംപിനോടു സാമ്യമുള്ള കോഴിയുടെ പ്രതിമ സ്ഥാപിച്ചാണ് ഇത്തവണ ആഘോഷം പൊടിപൊടിച്ചത്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം ഈ പ്രതിമയുടെ തലമുടിയും കൊക്കും പുരികവും കാല്‍പാദങ്ങളും ട്രംപുമായി സാമ്യം പുലര്‍ത്തുന്നുവെന്ന്. ട്രംപിന്‍െറ തലമുടിയുടെ ആകൃതിയും നിറവുമാണ് പ്രതിമക്കു നല്‍കിയിട്ടുള്ളത്.

കാല്‍പാദത്തിന്‍െറയും പുരികത്തിന്‍െറയും കൊക്കിന്‍െറയും നിറവും അതേ സ്വര്‍ണവര്‍ണം തന്നെ. കൈകൊണ്ട് ട്രംപ് കാണിക്കുന്ന ആംഗ്യങ്ങള്‍ വരെ  പ്രതിമയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ പ്രതിമയുടെ വിവിധ ഭാഗങ്ങള്‍ ഷോപ്പിങ്മാളില്‍ വില്‍പനക്കു വെച്ചിട്ടുമുണ്ട്. കൂടാതെ, ഓണ്‍ലൈനിലും ലഭിക്കും.  
ട്രംപിന്‍െറ വിഖ്യാതമായ ഹെയര്‍സ്റ്റൈല്‍ അനുകരിക്കാനും നിരവധി പേരുണ്ടായിരുന്നു. നിരവധി പരിഹാസങ്ങള്‍ക്കും അത് വിഷയമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - trump
Next Story