Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസില്‍ വ്യാപക...

യു.എസില്‍ വ്യാപക കുടിയേറ്റവിരുദ്ധ റെയിഡ്; നൂറിലധികം പേര്‍ അറസ്റ്റില്‍

text_fields
bookmark_border
യു.എസില്‍ വ്യാപക കുടിയേറ്റവിരുദ്ധ റെയിഡ്; നൂറിലധികം പേര്‍ അറസ്റ്റില്‍
cancel

വാഷിങ്ടണ്‍: യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ ഒരാഴ്ചക്കിടെ ആറു സംസ്ഥാനങ്ങളില്‍ നടത്തിയ കുടിയേറ്റവിരുദ്ധ റെയിഡില്‍ നൂറുകണക്കിന്  പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ജനുവരി 26ലെ, യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ യാത്രവിലക്ക് ഉത്തരവിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ വ്യാപക തിരച്ചില്‍ നടക്കുന്നത്. കുറ്റവാളികളെ പിടിക്കുന്നതിനായാണ് തിരച്ചില്‍ നടത്തിയതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, അറസ്റ്റ് ചെയ്തവരില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത കുടിയേറ്റക്കാരുമുണ്ട്. ഇവര്‍ അനധികൃതമായി യു.എസില്‍ എത്തിയവരാണ്.

അറ്റ്ലാന്‍റ, ഷികാഗോ, ന്യൂയോര്‍ക്, ലോസ് ആഞ്ജലസ്, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന എന്നിവിടങ്ങളിലെ വീടുകളിലും ജോലിസ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ഇത് സാധാരണയായുള്ള കുടിയേറ്റ നടപടികളുടെ ഭാഗമായി നടത്തിയ തിരച്ചില്‍ മാത്രമാണെന്ന് ഇമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റിന്‍െറ (ഐ.സി.ഇ) ചുമതലയുള്ള ആഭ്യന്തരസുരക്ഷ വകുപ്പ് വക്താവ് ഗില്ലിയന്‍ ക്രിസ്റ്റന്‍സണ്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നടത്തിയ തിരച്ചിലില്‍ 12 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള നിരവധി അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി ക്രിസ്റ്റന്‍സണ്‍ വ്യക്തമാക്കി.

അതിനിടെ, പിടികൂടിയ 160ഓളം പേരില്‍ 75 ശതമാനം പേരും കുറ്റവാളികളാണെന്ന് കണ്ടത്തെിയതായി ഐ.സി.ഇ വക്താവ് ഡേവിഡ് മരിന്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ അനധികൃതമായി യു.എസില്‍ എത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ജലസില്‍നിന്ന് പിടികൂടിയ 37 പേരെ മെക്സികോയിലേക്ക് തിരിച്ചയച്ചു. അറസ്റ്റ് ചെയ്തവരില്‍ അധികവും പ്രായപൂര്‍ത്തിയായ പുരുഷന്മാരാണെന്നും കുട്ടികളെ അറസ്റ്റ് ചെയ്തിട്ടില്ളെന്നും അധികൃതര്‍ പറഞ്ഞു.

 ഫ്ളോറിഡ, കാന്‍സസ്, ടെക്സസ്, നോര്‍ത്ത് വിര്‍ജീനിയ എന്നിവിടങ്ങളിലും വ്യാപക തിരച്ചില്‍ നടന്നതായി കുടിയേറ്റക്ഷേമ പ്രവര്‍ത്തകര്‍ ആരോപിച്ചു. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്‍െറ ആദ്യത്തെ വ്യാപക ആക്രമണമാണ് ഇതെന്നും ഇത്തരം നടപടികള്‍ ഇനിയും തുടരാന്‍ സാധ്യതയുണ്ടെന്നും കുടിയേറ്റക്ഷേമ സംഘടന ‘യുനൈറ്റഡ് വി ഡ്രീമി’ന്‍െറ വക്താവ് ക്രിസ്റ്റീന ജിമനെസ് അഭിപ്രായപ്പെട്ടു. അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് കുടിയേറ്റ അവകാശ സംഘടനകള്‍ അറിയിച്ചു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - trump
Next Story