Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെ​ര​ഞ്ഞെ​ടു​പ്പി​ൽ...

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട​രു​ത്​ –പു​ടി​നെ ട്രോ​ളി ട്രം​പ്​

text_fields
bookmark_border
trump-PUTIN
cancel

ഒസാക: ദ​യ​വാ​യി 2020ൽ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട​രു​തെ​ന്ന്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി ​മി​ർ പു​ടി​നെ ക​ളി​യാ​ക്കി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ജ​പ്പാ​നി​ലെ ഒ​സാ​കയി​ൽ ന​ട​ക്കു​ ന്ന ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു ട്രം​പി​​െൻറ ത​മാ​ശ. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഹെ​ൽ​സി​ങ്കി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ഇ​രു​വ​രു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​യാ​ണ്​. 2016ലെ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ ഇ​ട​പെ​ട്ടു​വെ​ന്ന വി​വാ​ദ​ങ്ങ​ൾ ഇ​പ്പോ​ഴും കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല.

പു​ടി​നോ​ട്​ എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​മാ​യി പ​റ​യാ​നു​ണ്ടോ എ​ന്ന റി​പ്പോ​ർ​ട്ട​റു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​യി​രു​ന്നു​ ട്രം​പി​​െൻറ പ്ര​തി​ക​ര​ണം. നി​ഗൂ​ഢ​മാ​യൊ​രു ചി​രി​യോ​ടെ​യാ​ണ്​ പു​ടി​ൻ ട്രം​പി​​െൻറ ചോ​ദ്യ​ത്തെ നേ​രി​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ത​ക​ർ​ന്നി​രു​ന്നു.

ബ്വേ​ന​സ്​ ഐ​റി​സി​ൽ 2017 ന​വം​ബ​റി​ൽ ന​ട​ന്ന ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്താ​ൻ പ​ദ്ധ​തി​യി​​ട്ടെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ട്രം​പ്​ പി​ന്മാ​റു​ക​യാ​യി​രു​ന്നു. നാ​വി​ക​ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത്​ യു​െ​ക്ര​യ്​​ൻ സൈ​നി​ക​രെ ത​ട​വി​ലാ​ക്കി​യ കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsg20
News Summary - trump trolls putin -world news
Next Story