Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം ജോങ്​ ഉൻ...

കിം ജോങ്​ ഉൻ തിരിച്ചെത്തിയതിൽ സന്തോഷം -ട്രംപ്​

text_fields
bookmark_border
kim-jong-un
cancel

വാഷിങ്​ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്​ ഉൻ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടപ്പിച്ച്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ട്വിറ്റിലൂടെയാണ്​ കിമ്മി​​​െൻറ തിരിച്ചു വരവിൽ ട്രംപ്​ പ്രതികരണമറിയിച്ചത്​. കിം ജോങ്​ ഉൻ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന്​ ഡോണൾഡ്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തു. 

കിം ജോങ്​ ഉന്നി​േൻറതായി കഴിഞ്ഞ ദിവസം പുറത്ത്​ വന്ന ചിത്രങ്ങളുടെ ആധികാരികത വൈറ്റ്​ ഹൗസ്​ സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ട്​ ചെയ്യുന്നു. ദക്ഷിണകൊറിയൻ പ്രസിഡൻറി​​​െൻറ ഉപദേഷ്​ടാവ് കിമ്മി​​​െൻറ തിരിച്ച്​ വരവ്​​ സ്ഥിരീകരിക്കുകയും അദ്ദേഹത്തി​​​െൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളുകയും ചെയ്​തു.

ആ​രോ​ഗ്യ​ നില സംബന്ധിച്ച്​  ആ​ശ​ങ്കാ​ജ​ന​ക​മാ​യ നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ൻ ​പൊ​തു​വേ​ദി​യി​ൽ പ്രത്യക്ഷപ്പെട്ടിരുന്നു. തലസ്​ഥാനമായ പ്യോ​ങ്​​യാ​ങ്ങിൽ പുതുതായി നിർമിച്ച വ​ള നിർമാണ ശാലയുടെ ഉ​ദ്​​ഘാ​ട​നം കിം ​നി​ർ​വ​ഹി​ച്ച​താ​യി കൊ​റി​യ​ൻ ഔദ്യോഗിക വാർത്താ മാധ്യമമാണ്​ റിപ്പോർട്ട്​ ചെയ്​തത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kim jong unworld newsnorth koriamalayalam newsasia-Pacific
News Summary - Trump says he's 'glad to see' Kim Jong Un 'is back, and well!-World news
Next Story