ട്രംപുമായി വീണ്ടും ഉച്ചകോടിക്ക് തയാർ –കിം
text_fieldsപ്യോങ്യാങ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മൂന്നാം തവണയും കൂടിക്കാഴ്ചക്ക് തയാറെന്ന് ഉത്തര കൊറിയൻ നേതാവ് കിം േജാങ് ഉൻ. എന്നാൽ, യു.എസ് നിലപാട് മാറ്റാൻ തയാറാകണമെന്നും കിം ആവശ്യപ്പെട്ടു.
യു.എസിെൻറ തീരുമാനത്തിനായി ഈ വർഷം അവസാനം വരെ കാത്തിരിക്കാൻ തയാറാണെന്നും കിം അറിയിച്ചു. സുപ്രീം പീപ്ൾസ് അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു കിം. വിയറ്റ്നാമിലെ ഹാനോയിൽ നടന്ന കിം-ട്രംപ് രണ്ടാം ഉച്ചകോടി പരാജയമായിരുന്നു. സിംഗപ്പൂരിലാണ് ഇരുനേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. കിമ്മുമായി വീണ്ടും കൂടിക്കാഴ്ചക്ക് താൽപര്യമുണ്ടെന്ന് ട്രംപും അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
